കൂടുതൽ വിമാന സർവിസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്
text_fieldsദോഹ: വ്യോമാതിർത്തി ഭാഗികമായി തുറന്നതോടെ, കൊച്ചി അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖത്തർ എയർവേസ് വിമാന സർവിസുകൾ നടത്തുന്നു. കഴിഞ്ഞദിവസം ലണ്ടൻ അടക്കം പ്രധാന നഗരങ്ങളിലേക്കും മറ്റ് എയർ കാർഗോ പ്രവർത്തനങ്ങൾക്കും സിവിൽ ഏവിയേഷൻ ഡിപാർട്ട്മെന്റ് അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ വിമാന സർവിസുകൾക്ക് ഖത്തർ എയർവേസ് അനുമതി നൽകിയിരിക്കുന്നത്.
ഡൽഹി, കൊച്ചി, മുംബൈ എന്നീ ഇന്ത്യയിലെ എയർപോർട്ടുകളിലേക്കും മോസ്കോ, ലണ്ടൻ ഹീത്രൂ, ബീജിങ്, കെയ്റോ, ജിദ്ദ, മനില, ഫ്രാങ്ക്ഫർട്ട്, കൊളംബോ, മിലാൻ തുടങ്ങിയ ലോകത്തിലെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകളാണ് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഖത്തർ എയർവേസ് നടത്തുക.
അതേസമയം, ഷെഡ്യൂൾ പ്രകാരമുള്ള സാധാരണ വിമാന സർവിസുകൾ പുനരാരംഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഖത്തർ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമാതിർത്തി വീണ്ടും സുരക്ഷിതമായി തുറന്നാൽ വിമാന സർവിസുകൾ പുനരാരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഖത്തർ എയർവേസ് വെബ്സൈറ്റോ ആപ്പോ അല്ലെങ്കിൽ ട്രാവൽ ഏജന്റുമായോ ബന്ധപ്പെടുക.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകിയും സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയും ബന്ധപ്പെട്ട അധികാരികളുടെ നിർദേശാനുസരണമായിരിക്കും വരും ദിവസങ്ങളിൽ വിമാന സർവിസുകൾ പുനരാരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

