Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സി​ന്​ 2022 വ​​രെ  ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ് ജ​ഴ്​​സി
cancel
camera_alt?????????????????? ???? ???????? ????? ??????? ???????????? ??????? ????????????

ദോ​​ഹ: അ​​ർ​​ജ​​ൻ​​റീ​​ന​​യി​​ലെ വ​​മ്പ​​ൻ ക്ല​​ബു​​ക​​ളി​​ലൊ​​ന്നാ​​യ ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സിെ​​ൻ​​റ ഔ​​ദ്യോ​​ഗി​​ക ജ​​ഴ്സി സ്​​പോ​​ൺ​​സ​​ർ​​മാ​​ർ ഇ​​നി ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്. ഈ ​​വ​​ർ​​ഷം മെ​​യ് മാ​​സ​​ത്തി​​ൽ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സും ബൊ​​ക്ക  ജൂ​​നി​​യേ​​ഴ്സും ത​​മ്മി​​ൽ ക​​രാ​​റി​​ലാ​​യ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ലോ​​ഗോ പ​​തി​​ച്ചു​​ള്ള ജ​​ഴ്സി  ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സ്​ ക​​ള​​ത്തി​​ലി​​റ​​ക്കി​​യ​​ത്. 2021/2022 സീ​​സ​​ൺ വ​​രെ​​യാ​​ണ് ക​​രാ​​ർ. 

ക്ല​​ബിെ​​ൻ​​റ ജ​​ഴ്സി​​യി​​ൽ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ ചി​​ഹ്ന​​വും അ​​ട​​യാ​​ള​​വും പ​​തി​​ഞ്ഞ​​തോ​​ടെ ലോ​​ക​​മെ​​മ്പാ​​ടു​മു​​ള്ള മി​​ല്യ​​ൻ ക​​ണ​​ക്കി​​ന് വ​​രു​​ന്ന ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​രി​​ലേ​​ക്ക് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ പ​​ര​​സ്യ​​മെ​​ത്തും.

ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സു​​മാ​​യു​​ള്ള ക​​രാ​​ർ പ്ര​​കാ​​രം ടീ​​മിെ​​ൻ​​റ പു​​തി​​യ ജ​​ഴ്സി പ്ര​​കാ​​ശ​​നം ചെ​​യ്യു​​ന്ന​​തി​​ൽ ഏ​​റെ അ​​ഭി​മാ​​നി​​ക്കു​​ന്നു​​വെ​​ന്നും ലോ​​ക​​ത്തി​​ലെ പ്ര​​ധാ​​ന വി​​മാ​​ന​​ക്ക​​മ്പ​​നി​​യെ​​ന്ന നി​​ല​​യി​​ൽ തെ​​ക്കേ അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള  ബ​​ന്ധം ശ​​ക്ത​​മാ​​ക്കാ​​ൻ ഇ​​ത് പ്ര​​യോ​​ജ​​നം ചെ​​യ്യു​​മെ​​ന്നും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സി ​​ഇ ഒ ​​അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ർ  പ​​റ​​ഞ്ഞു. തെ​​ക്കേ അ​​മേ​​രി​​ക്ക​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ക്ല​​ബു​​ക​​ളി​​ലൊ​​ന്നാ​​ണ് ബൊ​​ക്ക​​. ത​​ങ്ങ​​ളു​​ടെ ബ്രാ​​ൻ​​ഡ് നെ​​യി​​മി​​ൽ ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സിെ​​ൻ​​റ മ​​ത്സ​​ര​​ങ്ങ​​ൾ കാ​​ണാ​​നി​​രി​​ക്കു​​ന്നേ​​യു​​ള്ളൂ​​വെ​​ന്നം അ​​ൽ ബാ​​കി​​ർ വ്യ​​ക്ത​ മാ​​ക്കി. 
പു​​തി​​യ സ്​​​പോ​​ൺ​​സ​​ർ​​മാ​​രാ​​യ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ ബ്രാ​​ൻ​​ഡി​​ൽ പു​​തി​​യ ജെ​​ഴ്സി പ്ര​​കാ​​ശ​​നം ചെ​​യ്യു​​ന്ന​തി​​ൽ സ​​ന്തോ​​ഷി​​ക്കു​​ന്നു​​വെ​​ന്നും ടീ​​മി​​നെ സം​​ബ​​ന്ധി​​ച്ചും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​​നെ സം​​ബ​​ന്ധി​​ച്ചും വ​​ള​​രെ പ്ര​ധാ​​ന​​പ്പെ​​ട്ട ക​​രാ​​റാ​​ണി​​തെ​​ന്നും ഇ​​നി ഭാ​​വി​​യി​​ലേ​​ക്കു​​ള്ള നേ​​ട്ട​​ങ്ങ​​ളാ​​ണ് ല​​ക്ഷ്യ​​മെ​​ന്നും ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സ്​ പ്ര​സി​​ഡ​​ൻ​​റ് ഡാ​​നി​​യ​​ൽ അ​​ഞ്ചെ​​ലി​​സി പ​​റ​​ഞ്ഞു. 

ദോ​​ഹ​​യി​​ൽ നി​​ന്നും അ​​ർ​​ജ​​ൻ​​റീ​​ന​​ൻ ത​​ല​​സ്​​​ഥാ​​ന​​മാ​​യ ബ്യൂ​​ണ​​സ്​ അ​​യേ​​ഴ്സി​​ലേ​​ക്കും ബ്ര​​സീ​​ലി​​യ​​ൻ ന​​ഗ​​ര​​മാ​​യ  സാ​​വോ പോ​​ളോ​​യി​​ലേ​​ക്കും 2010 മു​​ത​​ൽ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സ​​ർ​​വീ​​സ്​ ന​​ട​​ത്തുന്നു​​ണ്ട്. 2016 അ​​വ​​സാ​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ വ​​ള​​ർ​​ച്ച ല​​ക്ഷ്യ​​മി​​ട്ട് തെ​​ക്ക​​ന​​മേ​​രി​​ക്ക​​ൻ എ​​യ​​ർ​​ലൈ​​ൻ ഗ്രൂ​​പ്പാ​​യ ലാ​​റ്റം എ​​യ​​ർ​​ലൈ​​ൻ ഗ്രൂ​​പ്പി​​ലെ 10  ശ​​ത​​മാ​​നം ഓ​​ഹ​​രി ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. 

കാ​​യി​​ക മേ​​ഖ​​ല​​യി​​ൽ പ്ര​​ത്യേ​​കി​​ച്ചും ഫു​​ട്ബോ​​ൾ മേ​​ഖ​​ല​​യി​​ൽ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ ഏ​​റ്റ​​വും പു​​തി​​യ ക​രാ​​റാ​​ണ് ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സു​​മാ​​യു​​ള്ള​​ത്. ജ​​ർ​​മ​​ൻ ഫു​​ട്ബോ​​ൾ വ​​മ്പ​​ന്മാ​​രാ​​യ എ​​ഫ് സി ​​ബ​​യേ​​ൺ മ്യൂ​​ണി​​ക്കിെ​​ൻ​​റ  പ്ലാ​​റ്റി​​നം പാ​​ർ​​ട്ട്ണ​​റാ​​ണ്​ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​. ഈ​​യി​​ടെ ഇ​​റ്റാ​​ലി​​യ​​ൻ വ​​മ്പ​​ന്മാ​​രാ​​യ എ ​​എ​​സ്​  റോ​​മ​​യു​​മാ​​യും ക​​രാ​​റൊ​​പ്പി​​ട്ടി​​രു​​ന്നു. ഇത്​ പ്ര​​കാ​​രം 2021 വ​​രെ റോ​​മ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക  ജെ​​ഴ്സി സ്​​​പോ​​ൺ​​സ​​ർ​​ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സാ​​യി​​രി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsQatar Airways and Boca Juniors reveal new jersey featuring airline’s logo
News Summary - Qatar Airways and Boca Juniors reveal new jersey featuring airline’s logo-qatar news
Next Story