Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right53ാമ​ത് എ​യ​ർ​ബ​സ്​...

53ാമ​ത് എ​യ​ർ​ബ​സ്​ എ350 ​വി​മാ​ന​വും സ്വ​ന്ത​മാ​ക്കി ഖ​ത്ത​ർ എ​യ​ർ​ബ​സ്​

text_fields
bookmark_border
53ാമ​ത് എ​യ​ർ​ബ​സ്​ എ350 ​വി​മാ​ന​വും സ്വ​ന്ത​മാ​ക്കി   ഖ​ത്ത​ർ എ​യ​ർ​ബ​സ്​
cancel

ദോ​ഹ: എ​യ​ർ​ബ​സിെൻറ ഒ​രു എ350 ​വി​മാ​നം കൂ​ടി ത​ങ്ങ​ളു​ടെ നി​ര​യി​ലെ​ത്തി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്​. ഇ​തോ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന എ​യ​ർ​ബ​സ്​ എ350 ​വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 53 ആ​യി ഉ​യ​ർ​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ എ350 ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന എ​യ​ർ​ലൈ​ൻ എ​ന്ന ഖ്യാ​തി​യും ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് സ്വ​ന്തം.

34 എ350-900 ​വി​മാ​ന​ങ്ങ​ളും 19 എ350-1000 ​വി​മാ​ന​ങ്ങ​ളു​മാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് സ്വ​ന്ത​മാ​യി​ട്ടു​ള്ള​ത്. എ350-1000 ​വി​മാ​ന​ങ്ങ​ൾ ആ​ഫ്രി​ക്ക, അ​മേ​രി​ക്ക, ഏ​ഷ്യാ-​പ​സി​ഫി​ക്, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രി​ക്കും പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. കോ​വി​ഡ്-19 മ​ഹാ​മാ​രി സൃ​ഷ്​​ടി​ച്ച പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ത​ങ്ങ​ളു​ടെ വി​മാ​ന​നി​ര​യി​ലേ​ക്ക് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ളെ​ത്തി​ക്കു​ന്ന​തി​ന് നി​ക്ഷേ​പം ഇ​റ​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ, ഇ​ന്ധ​ന​ക്ഷ​മ​ത കൂ​ടി​യ, അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ന്നും ഗ്രൂ​പ് സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

ജൊ​ഹാ​ന​സ്​ ബ​ർ​ഗ്, ല​ണ്ട​ൻ, മെ​ൽ​ബ​ൺ, ന്യൂ​യോ​ർ​ക്, പാ​രി​സ്, സാ​വോ പോ​ളോ, സിം​ഗ​പ്പു​ർ എ​ന്നീ ന​ഗ​ര​ങ്ങ​ളു​ൾ​പ്പെ​ടെ 45 ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് എ350 ​വി​മാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സിെൻറ കാ​ർ​ഗോ നി​ര​യി​ലേ​ക്ക് മൂ​ന്ന് ബോ​യി​ങ് 777 ൈഫ്ര​റ്റ​റു​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്ച എ​ത്തി​യി​രു​ന്നു. 24 ബോ​യി​ങ് 777 ൈഫ്ര​റ്റ​റു​ക​ൾ, നാ​ല് എ​യ​ർ​ബ​സ്​ എ330 ൈ​ഫ്ര​റ്റ​റു​ക​ൾ, ര​ണ്ട് ബോ​യി​ങ് 747 ൈഫ്ര​റ്റ​റു​ക​ൾ എ​ന്നി​വ​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Airways53rd Airbus A350 aircraft
Next Story