Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​റ്റ​വും മി​ക​ച്ച...

ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്

text_fields
bookmark_border
ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്
cancel

ദോ​ഹ: അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ല​ഗേ​ജ് സ്‌​റ്റോ​റേ​ജ് ക​മ്പ​നി​യാ​യ ബൗ​ൺ​സി​ന്റെ 2023ലെ ​എ​യ​ർ​ലൈ​ൻ സൂ​ചി​ക​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് മി​ക​ച്ച റാ​ങ്ക്. സൂ​ചി​ക​യി​ൽ 7.50 സ്‌​കോ​ർ നേ​ടി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നാ​മ​ത് എ​യ​ർ​ലൈ​നാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ലോ​ക​ത്തി​ലെ 50 അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ൾ​ക്കി​ട​യി​ലാ​ണ് മി​ക​ച്ച റാ​ങ്ക് നേ​ടി ഖ​ത്ത​ർ എ​യ​ർ​വേ​സ് വീ​ണ്ടും മി​ക​ച്ച എ​യ​ർ​ലൈ​നു​ക​ളു​ടെ നി​ര​യി​ൽ സ്ഥാ​നം പി​ടി​ച്ച​ത്. ഇ​തോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​ക​ൾ​ക്കാ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച​തും മോ​ശ​മാ​യ​തു​മാ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ളെ​യും ബൗ​ൺ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

2022ൽ 7.03 ​പോ​യ​ന്റാ​യി​രു​ന്നു ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ൽ പു​തി​യ റാ​ങ്കി​ങ്ങി​ൽ 0.47 വ​ർ​ധി​ച്ച് 7.50 ആ​യി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ലെ വി​നോ​ദം, ഭ​ക്ഷ​ണം, സീ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം എ​ന്നി​വ​യി​ൽ അ​ഞ്ചി​ൽ നാ​ല് പോ​യ​ന്റ് നേ​ടാ​നും ക​ഴി​ഞ്ഞു. യാ​ത്ര റ​ദ്ദാ​ക്കാ​തെ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ലും ഖ​ത്ത​ർ എ​യ​ർ​വേ​സാ​ണ് മു​ന്നി​ൽ.

കേ​വ​ലം 0.33 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഖ​ത്ത​റി​ന്റെ റ​ദ്ദാ​ക്ക​ൽ നി​ര​ക്ക്.

ദോ​ഹ​യി​ലെ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 90ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് പ​റ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ദോ​ഹ​യി​ൽ​നി​ന്ന് ല​ണ്ട​നി​ലെ ഹീ​ത്രു ആ​ണ് മു​ൻ​നി​ര റൂ​ട്ട്. എ​ന്നി​രു​ന്നാ​ലും അ​മേ​രി​ക്ക​യി​ലെ ഷി​കാ​ഗോ​യും ന്യൂ​യോ​ർ​ക്കും ഡ​ള്ളാ​സു​മു​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളും പ്ര​ധാ​ന റൂ​ട്ടു​ക​ളാ​ണ്.

വി​മാ​ന​ങ്ങ​ളു​ടെ കൃ​ത്യ​സ​മ​യ​ത്തെ എ​ത്തി​ച്ചേ​ര​ൽ, ഫ്ലൈ​റ്റ് കാ​റ്റ​റി​ങ്, പു​റ​പ്പെ​ട​ൽ സ​മ​യ​ത്തെ കൃ​ത്യ​ത, ​ഫ്ലൈ​റ്റ് റ​ദ്ദാ​ക്ക​ൽ തു​ട​ങ്ങി വി​വി​ധ ഘ​ട​ക​ങ്ങ​ളാ​ണ് ബൗ​ൺ​സ് വി​ശ​ക​ല​നം ചെ​യ്ത​ത്. വി​മാ​ന​ങ്ങ​ളു​ടെ ഒാ​ൺ​ടൈം അ​റൈ​വ​ലും റ​ദ്ദാ​ക്ക​ലു​ക​ളും OAG.comൽ​നി​ന്നാ​ണ് എ​ടു​ത്ത​തെ​ന്ന് ബൗ​ൺ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlineslistbestQatarAirways
News Summary - Qatar-Airway-best-airlines-list
Next Story