ചൈനയിലേക്കുള്ള വിമാനങ്ങൾ ഖത്തർ എയർവേസ് റദ്ദാക്കി
text_fieldsദോഹ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും ഫെബ്രു വരി മൂന്ന് മുതൽ റദ്ദാക്കിയതായി ഖത്തർ എയർവേസ് അറിയിച്ചു. നിരവധി രാജ്യങ്ങൾ പ്രവേ ശന മാനദണ്ഡങ്ങൾ കടുപ്പിച്ചതിനെ തുടർന്നാണ് ഖത്തർ എയർവേസിെൻറ നടപടി. എന്നാൽ, ഏതു ദിവസം വരെയാണ് വിമാനങ്ങൾ റദ്ദാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിമാനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് പരിശോധിച്ച് വരുകയാണെന്നും കടുത്ത നിബന്ധനകൾ നീക്കുന്ന സാഹചര്യത്തിൽ പ്രവർത്തനം പുനഃസ്ഥാപിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.ചൈനയിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കെല്ലാം ഈയടുത്തായി ഖത്തർ എയർവേസ് ജീവനക്കാർ യാത്ര ചെയ്തിരുന്നു.
ഇതു മറ്റ് റൂട്ടുകളിലേക്കും ക്രൂ അംഗങ്ങളെ ഷെഡ്യൂൾ ചെയ്യുന്നതിന് കമ്പനിക്ക് പ്രയാസമായി. മറ്റു വഴികളും ഖത്തർ എയർവേസിന് മുമ്പിലില്ലാതെ വന്ന സാഹചര്യത്തിലാണ് ചൈനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചൈനയിലേക്കുള്ള എയർലൈൻ പ്രവർത്തനം ബുദ്ധിമുട്ടേറിയതാണെന്നും ഇത് ആഗോള തലത്തിലെ പ്രവർത്തനത്തെ ബാധിക്കുമെന്നും സർക്കാർ തലത്തിെല നിബന്ധനകൾ പിൻവലിക്കുന്ന പക്ഷം ചൈനയിലേക്കുള്ള സർവിസ് ഉടൻതന്നെ പുനരാരംഭിക്കുമെന്നും ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ വ്യക്തമാക്കി. പ്രസ്തുത കാലയളവിൽ ചൈനയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ വെബ്സൈറ്റിലെ മാനേജ് ബുക്കിങ്ങിൽ ലോഗിൻ ചെയ്ത് ബന്ധപ്പെടാനുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും ഖത്തർ എയർവേസ് അറിയിച്ചു. യാത്രക്കാർക്ക് യാത്രാ തീയതി മാറ്റിവെക്കാൻ അപേക്ഷിക്കുകയോ മുഴുവൻ തുകയും തിരികെ ലഭിക്കാൻ അപേക്ഷിക്കുകയോ ചെയ്യാവുന്നതാണെന്നും ഖത്തർ എയർവേസ് വെബ്സൈറ്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
