കാൻബറയിലേക്ക് പുതിയ സർവിസ്: വളർച്ചയുടെ ആകാശത്ത് ഖത്തർ എയർവേയ്സ്
text_fieldsദോഹ: ഖത്തർ എയർവേയ്സിെൻറ ആസ്ട്രേലിയയിലേക്കുള്ള അഞ്ചാമത് സർവിസ് പ്രഖ്യാപിച്ചു. അടുത്ത വർഷമാണ് തലസ്ഥാനമായ കാൻബറയിലേക്ക് ദോഹയിൽ നിന്നും നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നത്. ഉപരോധത്തിനിടയിലും സാമ്പത്തികമായി വളർച്ച രേഖപ്പെടുത്തിയ അവസരത്തിൽ തന്നെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കാൻ കഴിയുന്നത് ഖത്തർ എയർവേയ്സിന് അഭിമാനകരമായ നേട്ടമായി.
2017–18 വർഷങ്ങളിലായി 26 നഗരങ്ങളിലേക്കുള്ള പുതിയ സർവിസുകളാണ് ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ചിരുന്നത്. അടുത്തിടെ യൂറോപ്യൻ രാജ്യമായ മാസിഡോണിയയിലേക്ക് ദോഹയിൽ നിന്നുള്ള സർവിസ് ഖത്തർ എയർവേയ്സ് തുടങ്ങിയിരുന്നു. ജൂണിൽ പുറത്തിറക്കിയ പുതിയ സാമ്പത്തിക റിപ്പോർട്ടിൽ വൻ ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ 2022 വരെ ഫിഫയുടെ ഔദ്യോഗിക സ്പോൺസർഷിപ്പ് കരാറും ഖത്തർ എയർവേയ്സിന് തന്നെയാണ്.
വിപണിയിലെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കുന്നതാണ് ഖത്തർ എയർവേയ്സിെൻറ വിജയരഹസ്യം. അതോടൊപ്പം തന്നെ ഉപഭോക്താക്കളുടെ അനുഭവങ്ങൾ അവിസ് മരണീയമാക്കുന്നതിനും ആഗോളതലത്തിൽ തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നതിനും ഖത്തർ എയർവേയ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നു.
പുതിയ റൂട്ടുകൾ കണ്ടെത്തുന്നതിന് കമ്പനി വിപുലമായ പദ്ധതിയാണ് തയാറാക്കിക്കൊണ്ടിരിക്കുന്നത്. ആഗസ്റ്റിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവിസുകൾ ഖത്തർ എയർവേയ്സ് ആരംഭിക്കും. ചെക്ക് റിപ്പബ്ലിക്കിലെ േപ്രഗിലേക്കും യുക്രെയ്നിലെ കീവിലേക്കും ദോഹയിൽ നിന്നും നേരിട്ടുള്ള സർവിസുകളാണ് ആരംഭിക്കാനിരിക്കുന്നത്. കൂടാതെ സോഹാറിലേക്ക് കൂടി സർവിസ് ആരംഭിക്കുന്നതോടെ ഒമാനിലെ മൂന്നു നഗരങ്ങളിലേക്ക് സർവിസുണ്ടാവും. പുതിയ സർവിസുകൾ ആരംഭിക്കുന്നതിന് പുറമേ നിലവിലെ റൂട്ടുകളിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും ഖത്തർ എയർവേയ്സ് മുന്നോട്ട് വരുന്നുണ്ട്. മോസ്കോയിലേക്കും കൊളംബോയിലേക്കും അടുത്തിടെ സർവിസുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു.
കാൻബറയിലേക്ക് കൂടി സർവിസ് ആരംഭിക്കുന്നത് കമ്പനിയെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണെന്ന് ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഏത് പ്രതികൂല സാഹചര്യത്തിലും ഉപഭോക്താക്കൾക്കുള്ള സർവിസുകളിൽ കുറവ് വരുത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ഫെബ്രുവരിയിൽ സിഡ്നി വഴിയാണ് കാൻബറയിലേക്കുള്ള വിമാനം ആരംഭിക്കുന്നത്. ഇതിനായി സിഡ്നി റൂട്ടിൽ അധികരിപ്പിച്ച വിമാനം ഇതിനായി ഉപയോഗപ്പെടുത്തുന്നതാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
