ദോഹ: കുടിയേറ്റക്കാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത ിന് ഖത്തറും ആഫ്രിക്കന്‍ യൂണിയന് ( എയു) കമ്മീഷനും കൈകോർക്കുന്നു. തങ്ങള ുടെ രാജ്യങ്ങളിലെ കമ്യൂണിറ്റികളുമായി ഇടപഴകുന്നതിനും അവ സരമൊരുക്കും. ഇതിനായുള്ള യോജിച്ചുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഇരുകൂട്ടരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഖത്തറും എയു കമ്മീഷനും ധാരണാപ ത്രത്തില്‍ ഒപ്പുവച്ചു. മേഖലാസഹകരണം ശക്തിപ്പെടുത്തല്‍, സാഹെല്‍ മേഖലയിലെ ക്രമവിരുദ്ധ കുടിയേറ്റ പ്രതിഭാസം കൈകാര്യം ചെയ്യല്‍ എന്നിവയാണ് ധാരണാപത്രം പ്രധാനമായും ലക്ഷ്യംവെക്കുന്നത്. ഖത്തര്‍ ഡെവലപ്മെൻറ് ഫണ്ട് മുഖേനയാണ് ഖത്തര്‍ സഹായം ലഭ്യമാക്കുന്നത്.
കുടിയേറ്റക്കാരുടെ സുരക്ഷിതമായ ഒ ഴിപ്പിക്കലിനും തങ്ങളുടെ മാതൃരാജ്യത്തെ സമൂഹവുമായി സംയോജിപ്പിക്കുന്നതിനും ഈ തുക ചെലവഴിക്കും. ഇതിനായി പ്രത്യേകമായ സാമ്പത്തിക സംയോജന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. ഖത്തറിെൻറ നിര്‍ണായക പിന്തുണക്ക് ആഫ്രിക്കന്‍ യൂണിയന് കമ്മീഷന് നന്ദി അറിയിച്ചു. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ 20 മില്യണ്‍ യുഎസ് ഡോളറാണ് സംഭാവനയായി നല്‍കുക.