ഖത്തർ, അഫ്ഗാൻ വ്യോമകരാർ ഒപ്പുവെച്ചു
text_fieldsവ്യോമസഹകരണം സംബന്ധിച്ച് അഫ്ഗാൻ, ഖത്തർ പ്രതിനിധികൾ കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: ഖത്തറിനും അഫ്ഗാനിസ്താനുമിടയിൽ വ്യോമഗതാഗതം വർധിപ്പിക്കാൻ അവസരമൊരുക്കി ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു. ഖത്തർ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഫാലിഹ് അൽ ഹജ്രിയും അഫ്ഗാൻ ഗതാഗത-വ്യോമയാന ഉപമന്ത്രി അബ്ദുൽ സലാം ഹൈദരിയുമാണ് ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പങ്കെടുത്തു.
ഖത്തറിനും അഫ്ഗാനിസ്താനുമിടയിലെ വിമാന യാത്രാ സേവനം വർധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ കരാർ. ഖത്തർ എയർവേസിന് അഫ്ഗാനിലെ കൂടുതൽ മേഖലകളിലേക്ക് സർവിസ് നടത്താനും സാധിക്കും. കഴിഞ്ഞ രണ്ടു മാസത്തിനിടെതന്നെ ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവിസ് കാര്യമായി വർധിച്ചിരുന്നു.

