Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: നിയമലംഘനം...

ഖത്തർ: നിയമലംഘനം നടത്തിയ മൂന്ന് കമ്പനികൾക്കെതിരെ നടപടി

text_fields
bookmark_border
ഖത്തർ: നിയമലംഘനം നടത്തിയ മൂന്ന് കമ്പനികൾക്കെതിരെ നടപടി
cancel

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണങ ്ങൾ ലംഘിച്ച മൂന്ന് കമ്പനികൾക്കെതിരെ നടപടിയെടുത്തു.
പേൾ ഖത്തറിൽ പ്രവർത്തിക്കുന്ന മൂന്ന് നിർമാണ, കരാർ കമ്പനികൾക്കെതിരെയാണ്​ നടപടി.

ബസുകളിൽ മന്ത്രാലയം നിശ്ചയിച്ച പരിധിയിലേറെ തൊഴിലാളികളെ നിറക്കൽ, തൊഴിലിടങ്ങളിൽ സാമൂഹിക അകലം പാലിക്കാതിരിക്കൽ എന്നിവയാണ് നിയമലംഘനങ്ങൾ. തൊഴിലിടങ്ങളിൽ മേൽനോട്ട ചുമതലയുള്ള എൻജിനീയർമാർക്കെതിരെ നടപടി സ്വീകരിച്ചു. കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായി ഇവരെ സുരക്ഷാ വിഭാഗത്തിന് കൈമാറി.

തൊഴിലിടങ്ങളിലും പാർപ്പിട കേന്ദ്രങ്ങളിലും വിവിധ സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

കോവിഡ്–19 വ്യാപനം തടയുന്നതിന് തൊഴിലുടമകൾ തൊഴിലിടങ്ങളിലും ജീവനക്കാരുടെ പാർപ്പിട കേന്ദ്രങ്ങളിലും പാലിക്കേണ്ട സുരക്ഷാ മുൻകരുതലും പ്രതിരോധ മാനദണ്ഡങ്ങളും ഭരണവികസന, തൊഴിൽ മന്ത്രാലയം നേരത്തെ തന്നെ കമ്പനികൾക്ക് നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newscovid 19
News Summary - qatar action against three companies
Next Story