മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഖത്തർ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി,ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഥാനി
ദോഹ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഥാനി എന്നിവർ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനുള്ള സന്ദേശത്തിൽ മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ദുഃഖം അറിയിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അനുശോചന സന്ദേശം അയച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിൽ വെച്ചായിരുന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗം.

