Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ 623...

ഖത്തറിൽ 623 പേർക്കുകൂടി കോവിഡ്​, 61പേർക്ക്​ രോഗം മാറി

text_fields
bookmark_border
ഖത്തറിൽ 623 പേർക്കുകൂടി കോവിഡ്​, 61പേർക്ക്​ രോഗം മാറി
cancel

ദോഹ: ഖത്തറിൽ വ്യാഴാഴ്​ച 623 പേർക്കുകൂടി പുതുതായി കോവിഡ്​രോഗം സ്​ഥിരീകരിച്ചു. 61പേർക്കുകൂടി രോഗം ഭേദമായിട് ടുണ്ട്​. ആകെ രോഗം മാറിയവർ 750 ആയി. നിലവിൽ ചികിൽസയിലുള്ളവർ 7004 ആണ്​.

ആകെ 73457 പേരെ പരിശോധിച്ചപ്പോൾ 7764 പേർക്കാണ്​ രോബാധ കണ്ടെത്തിയത്​. മരിച്ചവരും രോഗം മാറിയവരും ഉൾ​െപ്പടെയാണിത്​. രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ പത്ത്​ പേരാണ്​. ഇതിൽ അവസാനം മരിച്ച പ്രവാസി ഒഴികെ​ മറ്റുള്ളവർക്ക്​​ മറ്റ്​ പല അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് പൊതുജനാരോഗ്യമന്ത്രാലയം പറയുന്നു.

പുതുതായി രോഗം സ്​ഥിരീകരിക്ക​െപ്പടുന്നതിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്​. നിലവിൽ രാജ്യത്ത്​ വൈറസ്​ബാധ ഏറ്റവും ഉയർന്ന തോതിലാണെന്നും വരും ദിവസങ്ങളിലും ഈ നില തുടരുമെന്നും മന്ത്രാലയം പറയുന്നു. ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്നാണ്​ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newscovid 19
News Summary - Qatar 623 Case-Gulf News
Next Story