ദോഹ: ഖത്തറിൽ 38 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 439 ആയി. ആകെ 8375 പേരെ പരിശോധിച്ചപ്പോഴാണിത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ ഖത്തരികളും മറ്റുള്ളവരെല്ലാം പ്രവാസികളുമാണ്. ബ്രിട്ടൻ, സ്പെയിൻ, സ്വിറ്റ്സർലൻറ് എന്നീ രാജ്യങ്ങളിൽ അടുത്തിടെ യാത്രചെയ്ത സ്വദേശികളാണിവർ.