ക്യു ടീം ഫിയസ്റ്റ സംഘടിപ്പിച്ചു
text_fieldsക്യു ടീം ഫിയസ്റ്റയിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന് ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ഖത്തർ തിരൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേറ്റ്സ് മൂവ്മെന്റ് കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ അണിനിരത്തി ക്യു ടീം ഫിയസ്റ്റ സംഘടിപ്പിച്ചു. അൽ അറബി സ്പോർട്സ് ഇൻഡോർ ഹാളിൽ നടന്ന പരിപാടിയിൽ കമ്യൂണിറ്റി നേതാക്കൾ പങ്കെടുത്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ എന്നിവർക്ക് ക്യു ടീം പ്രസിഡന്റ് ജാഫർ ഖാൻ, ജനറൽ സെക്രട്ടറി എം.പി. നൗഫൽ, ട്രഷറർ വി. ഇസ്മായിൽ എന്നിവർ മെമന്റോ നൽകി ആദരിച്ചു. മുത്തു ഐ.സി.ആർ.സി, ഷംല ജഹ്ഫർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സരയു മോഹൻ, മഹേഷ് കുഞ്ഞിമോൻ, ലക്ഷ്മി ജയൻ എന്നിവർ അരങ്ങിലെത്തി. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അബ്ദുറഹ്മാൻ അനീഷ് കെ.പി, ഇസ്മായിൽ പൂഴിക്കുന്നത്ത്, സഫ്വാൻ, ഉമ്മർ സാദിഖ്, ഉമ്മർകുട്ടി, സാബിഖ് ആരതി, ബിജേഷ്, ഫസൽ, നിഷാം അന്നാര, അഫ്സൽ, റഹൂഫ്, ഇസ്മായിൽ കുറുമ്പടി, ഇസ്മായിൽ മൂത്തേടത്ത് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

