ക്യൂ ടീം കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsക്യു ടീം നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസി കൂട്ടായ്മയായ 'ക്യുടീം' അൽജസീറ അക്കാദമിയിൽ 'ആടാം പാടാം'എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ജഹ്ഫർഖാൻ താനൂർ അധ്യക്ഷത വഹിച്ചു.
പ്രശസ്ത കാലിഗ്രാഫറും കലാകാരനുമായ കരീം ഗ്രാഫി കക്കോവ് ലോഗോ പ്രകാശനം നിർവഹിച്ചു. കുട്ടികളുടെ കലാ പ്രകടനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി. ജനറൽ സെക്രട്ടറി എം.പി. നൗഫൽ, കൺവീനർമാരായ മുത്തു ഐ.സി.ആർ.സി, ഇസ്മായിൽ മൂത്തേടത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ അമീൻ അന്നാര, നൗഷാദ് ബാബു, ഉമ്മർ സാദിഖ്, ബിൽക്കിസ് നൗഷാദ്, മുനീർ വാൽക്കണ്ടി, ശരീഫ് ചിറക്കൽ, ഇസ്മായീൽ കുറുമ്പടി, റിയാസ് പുല്ലാത്ത് എന്നിവർ നേതൃത്വം നൽകി. പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗങ്ങളാവാനുള്ള അവസരവും കരിയർ ഗൈഡൻസിനായുള്ള സിജി നേതൃത്വത്തിലുള്ള കൗണ്ടറും സജ്ജമാക്കിയിരുന്നു. പ്രോഗ്രാം കൺവീനർ ഷംല ജാഫർ നന്ദി പ്രകടിപ്പിച്ചു.

