Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഗൾഫ്മാധ്യമം' ക്യു...

'ഗൾഫ്മാധ്യമം' ക്യു ക്വിസ്: വെള്ളിയാഴ്​ചയാണ്​​ അറിവിൻെറ അവസാനപോര്​

text_fields
bookmark_border
ഗൾഫ്മാധ്യമം ക്യു ക്വിസ്: വെള്ളിയാഴ്​ചയാണ്​​ അറിവിൻെറ അവസാനപോര്​
cancel

ദോഹ: അറിവിൻെറ പെരുംപോരാട്ടം ഡിസംബർ 11ന്​. വിജ്​ഞാനത്തിൻെറ ഈ പോരാട്ടഭൂമിയിൽ 12 പ്രതിഭകൾ മാറ്റുരക്കും. ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച്​ 'ഗൾഫ്മാധ്യമം' നടത്തുന്ന ക്യു ക്വിസിൻെറ ആദ്യഘട്ട മൽസരങ്ങളിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ദോഹയിലെ വിവിധ സ്​കൂളുകളിലെ 12 വിദ്യാർഥികളാണ്​ രണ്ടുവിഭാഗങ്ങളിലായി ഗ്രാൻറ്​ ഫിനാലെയിൽ മൽസരിക്കുന്നത്​. വെള്ളിയാഴ്​ച​ ദോഹ സമയം ഉച്ചക്ക്​ ഒരുമണിക്കാണ്​ മൽസരം തുടങ്ങുക. പ്രമുഖ ഗ്രാൻറ്​ മാസ്​റ്റർ ജി.എസ്​ പ്രദീപാണ്​ ഗ്രാൻറ്​ഫിനാലെ നയിക്കുന്നത്​. മൽസരം facebook.com/madhyamam എന്ന മാധ്യമത്തിൻെറ കോർപറേറ്റ്​ പേജ്​ വഴി തൽസമയം കാണാം.

ഏഴ്​ മുതൽ ഒമ്പത്​ വരെ ക്ലാസുകളിലുള്ളവർ 'BRILLIANT BUTTERFLY' വിഭാഗത്തിലും, പത്ത്​ മുതൽ 12 വരെ ക്ലാസുകളിലുള്ളവർ 'JUNIOR GENIUS' വിഭാഗത്തിലുമാണ്​ മൽസരിക്കുന്നത്​.

കഴിഞ്ഞ വെള്ളിയാഴ്​ച ഗൾഫ്​മാധ്യമം ദോഹ ആസ്​ഥാനത്താണ്​ ആദ്യഘട്ട ഓൺലൈൻ മൽസരം നടന്നത്​.

പ്രത്യേക ആപ്പിലൂടെ നൽകുന്ന ചോദ്യങ്ങൾക്ക്​ കൃത്യസമയത്ത്​ ഉത്തരം നൽകിയ 50 വീതം വിദ്യാർഥികളെ രജിസ്​റ്റർ ചെയ്​ത വിദ്യാർഥികളിൽ നിന്ന്​ തെരഞ്ഞെടുത്തു. ഇവരിൽ നിന്ന്​ വീണ്ടും 16 വീതം വിദ്യാർഥികളെ സമാനപ്രക്രിയയിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. ഇവർക്കായി നടത്തിയ തൽസമയ ഓൺലൈൻ മൽസരത്തിൽ നിന്നാണ്​ ഇരുവിഭാഗങ്ങളിലുമായി ആറ്​ വീതം വിദ്യാർഥികളെ തെരഞ്ഞെടുത്തത്​. ഇവരാണ്​ ഗ്രാൻറ്​ ഫിനാലേയിൽ പ​ങ്കെടുക്കുന്നത്​.

റോയൽ ബ്രാൻറ്​ ആണ്​ പരിപാടിയുടെ മുഖ്യപ്രായോജകർ. അലീവിയ മെഡിക്കൽസെൻറർ, വെൽകെയർ ഫാർമസി, ബി.എസ്​.എ, ബഹ്​സാദ് ഗ്രൂപ്പ്​, ഫ്രണ്ട്​​സ്​ കാർഗോ, ഇൻറർടെക്​, ജംബോ ഇലക്​ട്രോണിക്​സ്​, ഡൊമാസ്​കോ, തൊജ്ജാർ, പാണ്ട ഹൈപ്പർമാർക്കറ്റ്​, അഹ്​മദ്​ താമിർ ട്രേഡിങ്​ കമ്പനി, മീഡിയവൺ, എജുവെയർ എന്നിവരാണ്​ സഹപ്രായോജകർ. കൂടുതൽ വിവരങ്ങൾ 55373946 നമ്പറിൽ വിളിക്കാം.

ഗ്രാൻറ്​ഫിനാലെയിൽ പോരിനിറങ്ങുന്നവർ

കാറ്റഗറി 1:

ഒനൈസ റാഷിദ്​ (എം.ഇ.എസ്)​, മുഹമ്മദ്​ അബ്​ദുൽ മുഖീദ്​ (എം.ഇ.എസ്​), റൗനക്​ തൻവീർ (ഭവൻസ്​ പബ്ലിക്​​ സ്​കൂൾ), മിൻഹ മനാഫ്​ (എം.ഇ.എസ്​), സൗരിക്​ മിത്ര (രാജഗിരി പബ്ലിക്​ സ്​കൂൾ), തഹാനിയ (എം.ഇ.എസ്​).

കാറ്റഗറി 2:

ഐമൻ മുഹമ്മദ്​ (എം.ഇ.എസ്​), നീൽ അൽഡ്രിൻ (നോബിൾ ഇൻറർനാഷനൽ സ്​കൂൾ), ആയിഷ റാഷിദ്​ (എം.ഇ.എസ്​.), അഫീഫ ദറീൻ (ഭവൻസ്), അമർ ഹംദാൻ (രാജഗിരി പബ്ലിക്​ സ്​കൂൾ), ബെനിറ്റോ വർഗീസ്​ ബിജു (എം.ഇ.എസ്​)

വിജയികൾക്ക്​ ഗംഭീരസമ്മാനങ്ങൾ

ഇരുവിഭാഗങ്ങളിലെയും ഒന്ന്​, രണ്ട്​, മൂന്ന്​ സ്​ഥാനക്കാരെ ഗംഭീരസമ്മാനങ്ങളാണ്​ കാത്തിരിക്കുന്നത്​. 55 ഇഞ്ച്​ ടി.വിയാണ്​ ഒന്നാംസ്​ഥാനക്കാർക്ക്​ ലഭിക്കുക. രണ്ടാം സ്​ഥാനക്കാർക്ക്​ സൈക്കിളാണ്​ സമ്മാനം. മൂന്നാംസ്​ഥാനക്കാർക്ക്​ ടാബ്​ലറ്റ്​ കമ്പ്യൂട്ടർ ആണ്​ സമ്മാനം. എല്ലാവർക്കും ഗൾഫ്​മാധ്യമം മൊമ​േൻറായും നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamam
Next Story