Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകടലാസ്​ ഉ​ത്പാ​ദ​നം...

കടലാസ്​ ഉ​ത്പാ​ദ​നം ത്വ​രി​ത​പ്പെ​ടു​ത്താൻ ക്യുപോസ്​റ്റും അ​ല്‍ന​ഖ്ബയും

text_fields
bookmark_border
കടലാസ്​ ഉ​ത്പാ​ദ​നം ത്വ​രി​ത​പ്പെ​ടു​ത്താൻ ക്യുപോസ്​റ്റും അ​ല്‍ന​ഖ്ബയും
cancel

ദോ​ഹ: ഖ​ത്ത​റി​​ൽ കടലാസ്​ ഉ​ത്പാ​ദ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ു. ഇതിനായി ഖ​ത്ത​ര്‍ പോ​സ്​റ്റല്‍ സ​ര്‍വീ​സ​സ് ക​മ്പ​നിയും(​ക്യു​പോ​സ്​റ്റ്​)​ അ​ല്‍ന​ഖ്ബ (​എ​ലൈ​റ്റ്) പേ​പ്പ​ര്‍ റീ​സൈ​ക്ലി​ങ് ക​മ്പ​നി​യും ഒരുമിച്ച്​ പ്രവർത്തിക്കാൻ ധാരണയായി. ക്യു​പോ​സ്​റ്റ്​ ചെ​യ​ര്‍മാ​ന്‍ ഡോ.​ ഫാ​ലേ​ഹ് അ​ല്‍നു​ഐ​മി​യും അ​ല്‍ന​ഖ്ബ ക​മ്പ​നി ചെ​യ​ര്‍മാ​ന്‍ അ​ബ്ദു​ല്ല അ​ല്‍സു​വൈ​ദി​യു​മാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്. ക​യ​റ്റു​മ​തി​യി​ല്‍ ക്യു​പോ​സ്​റ്റി​​െൻറ ഷി​പ്പ്മെ​ൻറ്​ സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. കടലാസ്​ ക​യ​റ്റു​മ​തി വ​ര്‍ധി​പ്പി​ക്കുകയും ല​ക്ഷ്യ​മാണ്​. അ​ല്‍ന​ഖ്ബ​യു​ടെ കടലാസ്​ ക​യ​റ്റു​മ​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക്യു​പോ​സ്​റ്റ്​ 120 പു​തി​യ ക​ണ്ടെ​യ്ന​റു​ക​ള്‍ സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. ഒഴിവാക്കുന്ന കടലാസുക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തൊ​ട്ടാ​കെ 1400ല​ധി​കം ക​ണ്ടെ​യ്ന​റു​ക​ളാ​ണ് എ​ലൈ​റ്റ് ക​മ്പ​നി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​ലി​ന്യ​കടലാസുക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള കാ​ര്‍ബ​ണ്‍ പേ​പ്പ​റു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​ത്. ദേ​ശീ​യ ഉ​ത്പാ​ദ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ക, ഖ​ത്ത​റി​​​െൻറ കടലാസ്​ ക​യ​റ്റു​മ​തി വി​പു​ലീ​ക​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ക​രാ​ര്‍.


ലോ​ജി​സ്​റ്റി​ക്സ് സേ​വ​ന​ങ്ങ​ളി​ല്‍ ഏ​ക​ദേ​ശം എ​ട്ടു ബി​ല്യ​ണ്‍ ഡോ​ള​റി​​​െൻറ സ​ര്‍ക്കാ​ര്‍ നി​ക്ഷേ​പം പ്ര​ഖ്യാ​പി​ച്ച ഘ​ട്ട​ത്തി​ൽ കൂടി​യാ​ണ് ഇ​രു​ക​മ്പ​നി​ക​ളു​ടെ​യും സ​ഹ​ക​ര​ണം. പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ള്‍ക്ക് ക​യ​റ്റു​മ​തി​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ കൂ​ടു​ത​ല്‍ മി​ക​ച്ച പ്ര​വേ​ശ​ന​ത്തി​നാ​യി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ലോ​ജി​സ്​റ്റിക്​ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ്ര​തി​ബ​ദ്ധ​മാ​ണെ​ന്ന് അ​ല്‍നു​ഐ​മി പ​റ​ഞ്ഞു. കളയുന്ന കടലാസുകൾ പു​ന​സം​സ്ക​രി​ച്ച് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള കാ​ര്‍ബ​ണ്‍ പേ​പ്പ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി 2014ലാ​ണ് അ​ല്‍ന​ഖ്ബ പേ​പ്പ​ര്‍ റീ​സൈ​ക്ലി​ങ് ക​മ്പ​നി സ്ഥാ​പി​ച്ച​ത്. പ്ര​തി​മാ​സം 35,000ട​ണ്ണി​ല​ധി​ക​മാ​ണ് ഉ​ത്പാ​ദ​ന​ശേ​ഷി. ഉ​ത്പാ​ദ​ന​ത്തി​​​െൻറ ഏ​ക​ദേ​ശം 20 ശ​ത​മാ​നം പ്രാ​ദേ​ശി​ക ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്നു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന 80ശ​ത​മാ​നം കു​വൈ​ത്ത്, ഒ​മാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ചൈ​ന, ശ്രീ​ല​ങ്ക ഉ​ള്‍പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്. സ്കൂ​ളു​ക​ള്‍, യൂ​ണി​വേ​ഴ്സി​റ്റി​ക​ള്‍ എ​ന്നി​വ ഉ​ള്‍പ്പ​ടെ​യു​ള്ള​വ​യി​ല്‍ നി​ന്നാ​യാ​ണ് മാലിന്യകടലാസുക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsq postumal nakbhayum
News Summary - q postum-al nakbhayum-qatar-qatar news
Next Story