പി.വി. മുഹമ്മദ് മൗലവിക്ക് യാത്രയയപ്പ് നൽകി
text_fieldsപി.വി. മുഹമ്മദ് മൗലവിക്ക് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്
ദോഹ: നാലര പതിറ്റാണ്ടിന്റെ ഖത്തർ പ്രവാസ ജീവിതം അവസാനിപ്പിച്ചു പി.വി. മുഹമ്മദ് മൗലവി നാട്ടിലേക്ക് മടങ്ങി. മത- രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിറസ്സാന്നിധ്യമായ പി.വി. മുഹമ്മദ് കെ.എം.സി.സി ഉപദേശക സമിതി ചെയർമാനാണ്. നാട്ടിൽ മരണപ്പെടുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് വേണ്ടി ദോഹ ജദീദിലെ പള്ളി കേന്ദ്രീകരിച്ചു എല്ലാ വെള്ളിയാഴ്ചയും പി.വിയുടെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കാരം ഉൾപ്പെടെ നടക്കാറുണ്ടായിരുന്നു. കെ.എം.സി.സിയുടെ തുടക്കം കാലം മുതൽ പ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന് ഖത്തറിൽ ജംഇയ്യതുൽ ഉലമയുടെ പോഷക ഘടകത്തിന് തുടക്കകാലത്ത് നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി നൽകിയ യാത്രയയപ്പ് ചടങ്ങ് മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. സി.കെ. ഉബൈദ് അധ്യക്ഷതവഹിച്ചു. ഹാഷിം തങ്ങൾ പ്രാർഥന നടത്തി. കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് നാദാപുരത്തിന്റെ സ്നേഹോപഹാരം കൈമാറി. ഒപ്പം വിവിധ പഞ്ചായത്ത് മണ്ഡലം കമ്മിറ്റികളും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
എസ്.എ.എം ബഷീർ, അബ്ദുനാസർ നാച്ചി, സലിം നാലകത്ത്, ഫൈസൽ കേളോത്ത്, ജാഫർ തയ്യിൽ ആശംസകൾ നേർന്നു. അതീഖ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പി.എസ്.എം ഹുസ്സൈൻ, അൻവർ ബാബു വടകര, ടി.ടി.കെ ബഷീർ, ശംസുദ്ദീൻ എം.പി, പി.സി. ശരീഫ്, അജ്മൽ തെങ്ങലക്കണ്ടി, സൈഫുദ്ദീൻ കാവിലുംപാറ, മുജീബ് ദേവർകോവിൽ, സഫീർ എടച്ചേരി, മുഹമ്മദ് കള്ളാട്, ഇസ്മയിൽ വളയം, സലാം എം.കെ. തുടങ്ങിയവർ നേതൃത്വം നൽകി. മഷൂദ് തങ്ങൾ, മൻസൂർ മണ്ണാർക്കാട്, സുബൈർ കെ.കെ. തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. ലത്തീഫ് വാണിമേൽ സ്വാഗതവും ലത്തീഫ് പാതിരിപ്പറ്റ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

