Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightകൈയടിച്ച്​ റെക്കോഡ്​...

കൈയടിച്ച്​ റെക്കോഡ്​ കുറിച്ച പുഷ്​അപ്പ്​ മാൻ

text_fields
bookmark_border
Shefeek Muhammed
cancel

ദോഹ: ആരോഗ്യ​ത്തെ കുറിച്ച്​ ആളുകളെല്ലാം ഏറെ ബോധവാന്മാരായിരിക്കുന്ന കാലമാണിത്​.ദിനേനെ മണിക്കൂറുകൾ വ്യായാമവും കായിക വിനോദങ്ങളുമായി ജീവിത ശൈലി രോഗങ്ങളെ പടിക്ക്​ പുറത്താക്കുന്ന പുതുതലമുറയിൽ, ആ ശീലങ്ങളുമായി റെക്കോഡ്​ കുറിച്ച ഒരു മലയാളിയുണ്ട്​ ദോഹയിൽ. തൃശൂർ ചാലക്കുടി സ്വദേശിയായ ഷെഫീഖ്​​ മുഹമ്മദ്​. കൈകളിൽ ശരീഭാരം പുഷ്​പം പോലെ താങ്ങിയെടുക്കുന്ന 'പുഷ്​ അപ്പിൽ' ലോകറെക്കോഡ്​ നേട്ടം കൊയ്​തയാൾ. ഇന്ന്​ രണ്ട്​് റെക്കോഡുകളാണ്​ ഈ 39കാര​‍െൻറ പേരിലുള്ളത്​. തടി കുറക്കാനായി തുടങ്ങിയ 'പുഷ് അപ്പ്' ആവേശമായപ്പോൾ കൂടെ വന്നത്​ ഇൻറർ നാഷനൽ ബുക്​ ഓഫ്​ റെക്കോഡിലെ രണ്ട്​ നേട്ടങ്ങൾ.

ശരീരഭാരം കുറഞ്ഞു​െവന്നതിനൊപ്പം പുഷ് അപ്പിന് വേഗവും കൂടിയതോടെ മത്സരങ്ങളിലൊക്കെ പങ്കെടുത്തു തുടങ്ങി. വിജയിച്ച് സമ്മാനങ്ങളും ലഭിച്ചതോടെ റെക്കോഡ്​ബുക്കുകളില്‍ കയറിപ്പറ്റാനുള്ള മോഹമായി. തുടരെ രണ്ട് വര്‍ഷങ്ങളിലായാണ്​ ഇപ്പോർ റെക്കോഡുകൾ കുറിച്ചത്​. ആദ്യത്തേത്​ 2020 സെപ്​റ്റംബറിലായിരുന്നു സ്വന്തമാക്കിയത്​. ഒരു മിനിറ്റിൽ 101 പുഷ്​അപ്പ്​ എടുത്തപ്പോൾ, 94 പുഷ്​അപ്പുകൾ എന്ന മുൻ റെക്കോഡ്​ പഴങ്കഥയായി മാറി.

പിന്നെ, പുഷ്​അപ്പി​‍െൻറ രൂപങ്ങൾ മാറി. പുതിയ പരീക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയപ്പോൾ അതിലും മെയ്​വഴക്കം സ്വന്തമാക്കി.അങ്ങിനെയാണ്​ ക്ലാപ്പ്​ പുഷ്​ അപ്പ്​ പരിശീലനം സജീവമാക്കുന്നത്​. ഓരോ പുഷ്​അപ്പ്​ ചെയ്​ത്​ ഉയരുന്നതിനിടയിലും കൈയടിച്ചുകൊണ്ട്​ വീണ്ടും നിലംതൊടുന്ന അഭ്യാസം.

നിത്യഭ്യാസി ആനയെ എടുക്കും എന്ന പഴ​െ​മാഴി അന്വർഥമാക്കിയ ഷെഫീഖ്​​ ഇക്കഴിഞ്ഞ ജൂലൈയിൽ അതിലും കുറിച്ചു മറ്റൊരു രാജ്യാന്തര റെക്കോഡ്​. 30 സെക്കൻഡിൽ ചെയ്​തു തീർത്തത്​ 35 ക്ലാപ്​ പുഷ്​അപ്പുകൾ. അതി​െൻറ അംഗീകാരം ഈ ആഗസ്​റ്റിലാണ്​ ഷെഫീഖിനെ തേടിയെത്തിയത്​. 30 സെക്കൻഡിൽ 32 ക്ലാപ്​ പുഷ്​ അപ്പ്​ ​എന്ന മുൻ റെക്കോഡാണ്​ ഇപ്പോൾ വഴിമാറിയത്​.

ജിംനേഷ്യങ്ങളില്‍ പോകാറുണ്ടെങ്കിലും സ്വന്തം നിലയ്ക്ക് തന്നെയാണ് ഷെഫീഖി​െൻറ പരിശീലനങ്ങൾ ഏറെയും. യൂത്ത് ഫോറം ഖത്തര്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ എന്നിവ ദോഹയില്‍ നടത്തിയ പുഷ് അപ്പ് മത്സരങ്ങളില്‍ ഷെഫീഖ്​ രണ്ടാം സ്ഥാനക്കാരനായിരുന്നു.

പൊതുജനാരോഗ്യ മ​ന്ത്രാലയത്തിൽ ഉദ്യോഗസ്​ഥനായിരുന്നു പിതാവ്​ ടി.എ. മുഹമ്മദിനൊപ്പം ചെറുപ്പത്തിൽ തന്നെ ഷെഫീക്കും സഹോദരനും ഖത്തറിലെത്തിയിട്ടുണ്ട്​.നാട്ടിലും ഖത്തറിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ഈ മണ്ണിൽ തന്നെ ഉപജീവനവും കണ്ടെത്തി. ഓയിൽ ഫീൽഡിൽ ബിസിനസ്​ നടത്തുന്ന അദ്ദേഹം ഭാര്യ ബാസിമക്കും നാല് മക്കൾക്കുമൊപ്പും ദോഹയിലാണ്​ താമസം.

രണ്ട്​ റെക്കോഡുകൾ പോക്കറ്റിലാക്കിയെങ്കിലും ഷെഫീഖി​‍െൻറ മോഹങ്ങൾക്ക്​ വിരാമമില്ല. 'ഫിറ്റ്​നസിനൊപ്പം ഇനിയും പുതിയ ശ്രമങ്ങൾ തുടങ്ങണം. ഓരോ വർഷവും പുതിയ റെക്കോഡുകൾ സ്​ഥാപിക്കണം' -അ​േ​ദ്ദഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaPush up man
News Summary - Push up man on record with applause
Next Story