തടവുകാരുടെ മോചനം: ഇറാഖ് പ്രധാനമന്ത്രിയുടെ ആരോപണം ഖത്തർ തള്ളി
text_fieldsദോഹ: കഴിഞ്ഞ ഒന്നര വർഷമായി ഇറാഖിൽ തടവിലായിരുന്ന ഖത്തരീ പൗരൻമാരുടെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽഅബാദിയുടെതായി വന്ന പ്രസ്താവന അടിസ്ഥാന വിരുദ്ധവും വാസ്തവവുമായി ഒരു ബന്ധവുമില്ലാത്തതുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി.
ഖത്തരീ പൗരൻമാരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാഖ് ഭരണ കൂടത്തിെൻറ അറിവോടെ ഔദ്യോഗികമായാണ് തങ്ങൾ പണം നൽകിയതെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. അല്ലായെതുള്ള അബാദിയുടെ പ്രസ്ഥാവന എന്ത് ഉദ്ദേശിച്ചാണെന്ന് തങ്ങൾക്കറിയില്ല.
അന്താരാഷ്ട്ര നിയമം അനുസരിച്ചാണ് ഇറാഖിലേക്ക് തങ്ങൾ പണം കൈമാറിയത്. അത് മോചന ദ്രവ്യമായി നൽകിയിട്ടില്ലെങ്കിൽ ഔദ്യോഗിക സംവിധാനത്തിലൂടെ തന്നെ തിരിച്ച് കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും കള്ളക്കടത്തിലൂടെ വിദേശ രാജ്യത്തേക്ക് കറൻസി കടത്തി കൊണ്ട് പോകാൻ തങ്ങൾ രാജ്യാന്തര നിയമം അറിയാത്തവരല്ലെന്ന് വിദേശകാര്യ മന്ത്രി തുറന്നടിച്ചു. അബാദിയുടെ പ്രസ്ാവനയെ തങ്ങൾ അവഗണിക്കുന്നതായി വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി, ഇറാഖി വിസ എടുത്ത് സ്വദേശത്തെത്തിയ തങ്ങളുടെ പൗരൻമാർ എങ്ങിനെ ബന്ദികളാക്കപ്പെട്ടൂവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകളെ സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന ഇറാഖ് പ്രധാനമന്ത്രിയുടെ പ്രസ്താവനയും വിദേശകാര്യ മന്ത്രി തള്ളി.
ഒന്നര വർഷമായി ഇറാഖ് ഭരണകൂടവുമായി നടന്ന നിരന്തരമായ ചർച്ചകൾ മുൻ നിർത്തി തന്നെയാണ് തടവുകാരെ മോചിപ്പിക്കാൻ സാധിച്ചത്. ഇറാഖ് ഭരണകൂടത്തിന് തുടക്കം മുതൽ അവസാനം വാരെ ഇക്കാര്യങ്ങൾ വ്യക്തമായിരുന്നൂ. ഇപ്പോൾ ഇത്തരം പ്രസ്താവന നടത്തുന്നതിന് പിന്നിൽ എന്താണെന്ന് തങ്ങൾക്കറിയില്ലെന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.
ഇറാഖ് ഭരണകൂടത്തെയാണ് തങ്ങൾ സഹായിച്ചത്. അവർക്ക് ആ പണം ആവശ്യമില്ലെങ്കിൽ തങ്ങൾ തിരിച്ച് വാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.