'ഡീകോഡിങ് കമ്യൂണിക്കേഷൻ' പുസ്തക പ്രകാശനം
text_fieldsഗിരീഷ് ജെയിൻ, മൻസൂർ മൊയ്തീൻ എന്നിവർ രചിച്ച പുസ്തകം പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ എഴുത്തുകരായ ഗിരീഷ് ജെയ്നും മൻസൂർ മൊയ്തീനും ചേർന്ന് രചിച്ച 'ഡീകോഡിങ് കമ്യൂണിക്കേഷൻ' പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. ആമസോണിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച പുസ്തകം എഴുത്തുകാരുടെ കൈയൊപ്പോടുകൂടി വായനക്കാർക്ക് ലഭ്യമാക്കിയാണ് വെസ്റ്റ്ബേയിലെ അലിഫ് ബുക് സ്റ്റോറിൽ ചടങ്ങ് നടന്നത്. ഫലപ്രദമായ ആശയവിനിമയത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാർക്ക് വെളിച്ചംപകരുന്നതാവും പുസ്കതകമെന്ന് ഗിരീഷ് ജെയ്ൻ പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, ഖത്തർ ഗ്യാസ് വെഞ്ച്വർ കൺട്രോളർ ജയശങ്കർ, സ്ഹൈൽ ഷിപ്പിങ് സി.ഇ.ഒ രാജീവ് പാൽ, കെ. തായലൻ എന്നിവർ പങ്കെടുത്തു.

