‘കാറ്റുണരാതെ’ പ്രകാശനം ചെയ്തു
text_fieldsറഷീദ് കെ. മുഹമ്മദിന്റെ ‘കാറ്റുണരാതെ’ പുസ്തകം ലോക കേരള സഭാംഗവും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് ആദ്യപ്രതി നൽകി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി വൈസ് പ്രസിഡന്റ് ഹബീബുറഹ്മാൻ കിഴിശ്ശേരി പ്രകാശനം ചെയ്യുന്നു
ദോഹ: എഴുത്തുകാരനും ഖത്തർ പ്രവാസിയുമായ റഷീദ് കെ. മുഹമ്മദിന്റെ ‘കാറ്റുണരാതെ’ പുസ്തകം പ്രകാശനം ചെയ്തു. തനിമ കലാസാഹിത്യവേദി ബർവ വില്ലേജിൽ സംഘടിപ്പിച്ച ‘ആർട്ട്മൊസ്ഫിയർ’ കലാമേളയുടെ സമാപന ചടങ്ങിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി വൈസ് പ്രസിഡന്റ് ഹബീബുറഹ്മാൻ കിഴിശ്ശേരി പ്രകാശനം നിർവഹിച്ചു.
ലോക കേരള സഭാംഗവും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി ആദ്യപ്രതി ഏറ്റുവാങ്ങി. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, തനിമ ഖത്തർ ഡയറക്ടർ ഡോ. പി.വി. സൽമാൻ തുടങ്ങിയവർ പങ്കെടുത്തു. മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച് സെന്റർ ദേശീയതലത്തിൽ നടത്തിയ നാടകരചന മത്സരത്തിൽ ‘സ്വർണമയൂരം’ അവാർഡ് നേടിയ പുസ്തകമാണ് ‘എന്റെ റേഡിയോ നാടകങ്ങൾ’. അതിൽനിന്ന് തിരഞ്ഞെടുത്ത ‘അതിഥി വരാതിരിക്കില്ല’, ‘ധർമായനം’, ‘കാറ്റുണരാതെ’ എന്നീ നാടകങ്ങൾ ചേർന്നതാണ് ‘കാറ്റുണരാതെ’ എന്ന പുസ്തകം. അക്കാദമി തന്നെയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

