എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മാഗസിൻ പ്രകാശനം
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ ‘സഹിതം’മാഗസിൻ പ്രകാശനം
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘സഹിതം’മലയാളം മാഗസിൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പ്രകാശനം ചെയ്തു. ഡിജിറ്റൽ പതിപ്പും ഔദ്യോഗികമായി പ്രകാശനംചെയ്തു.
മാഗസിന്റെ അണിയറയിൽ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർഥികളെയും അവർ പ്രശംസിച്ചു. മലയാളത്തിൽ സാഹിത്യാഭിരുചി വളർത്തിയെടുക്കാനും അതുവഴി ഭാഷയുടെ പ്രാധാന്യവും സമ്പന്നതയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും അവർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. പതിനൊന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹസ്ബിൻ കവിത ചൊല്ലി.
ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾ നാടൻപാട്ടും അവതരിപ്പിച്ചു. എട്ടാംക്ലാസ് വിദ്യാർഥി അഫീന ഫൈസൽ സ്വാഗതവും പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

