'കഥാശ്വാസം' പ്രകാശനം
text_fieldsബന്ന ചേന്ദമംഗല്ലൂരിെൻറ ‘കഥാശ്വാസം’ കഥാസമാഹാരത്തിെൻറ ഖത്തറിലെ പ്രകാശനം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രസിഡൻറ് ഡോ. കെ.സി. സാബുവിന് ആദ്യ പ്രതി നല്കി ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍ പ്രസിഡൻറ് പി.എന്‍. ബാബുരാജന് നിർവഹിക്കുന്നു
ദോഹ: കഥകള്‍ വായിക്കുന്നതും കേള്‍ക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ നിസ്തുലമായ സര്ഗപ്രവര്ത്തനമാണെന്ന് ഖത്തർ ഇന്ത്യന്‍ കള്‍ചറല്‍ സെൻറർ പ്രസിഡൻറ് പി.എന്‍. ബാബുരാജന് അഭിപ്രായപ്പെട്ടു.
ബന്ന ചേന്ദമംഗല്ലൂരിെൻറ 'കഥാശ്വാസം' കഥാസമാഹാരത്തിെൻറ ഖത്തറിലെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് ലോകത്തെമ്പാടുമുള്ള മലയാളി സഹൃദയര്‍ നെഞ്ചേറ്റിയ കഥാശ്വാസം പരമ്പരയില്‍ അവതരിപ്പിച്ച 68 കഥകളും അവയുടെ വിമര്‍ശനാന്മകമായ ആസ്വാദനവും ഉള്‍ക്കൊള്ളിച്ച കഥാശ്വാസം ക്യൂ.ആര് കോഡിലൂടെ കേള്‍ക്കാനുമുള്ള സൗകര്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.
അക്കോണ്‍ ഹോള്‍ഡിങ്സ് ചെയര്മാന് ഡോ. ശുക്കൂര്‍ കിനാലൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്, മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, ഉണ്ണികൃഷ്ണന് ചടയമംഗലം, കെയര്‍ ആൻഡ് ക്യൂവര് ഗ്രൂപ് ചെയര്മാന് ഇ.പി. അബ്ദുറഹിമാന്, ഡോം ഖത്തര്‍ പ്രസിഡൻറ് മശ്ഹൂദ് തിരുത്തിയാട്, കേരള ലോകസഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ.സി.സി യൂത്ത് വിങ് അംഗം അബ്ദുല്ല പൊയില്‍, ക്യൂടെക് മാനേജിങ് ഡയറക്ടര്‍ റഷീദ് അറക്കല്‍, കലാകാരന്മാരായ ഇഖ്ബാല്‍ ചേറ്റുവ, ബാവ വടകര, റഫീഖ് ചെറുകാരി, ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
ഫൈസല്‍ അബൂബക്കര്‍ കവിതാലാപനം നടത്തി. പുസ്തകത്തിെൻറ കവര്‍ ഡിസൈന്‍ ചെയ്ത ഖത്തറിലെ കലാകാരന് ബാസിത് ഖാനെ ആദരിച്ചു. സുബൈര്‍ വലിയപറമ്പില്‍ സ്വാഗതവും അഷ്റഫ് അച്ചോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

