കവിത സമാഹാരം പ്രകാശനം
text_fieldsഎസ്.എം. അഷ്റഫ് വരിക്കോളിയുടെ കവിത സമാഹാരം ‘പുഴ പറഞ്ഞത്’ ചാലിൽ മഹമൂദിന് നൽകി കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ പ്രകാശനം ചെയ്യുന്നു
ദോഹ: എസ്.എം. അഷ്റഫ് വരിക്കോളിയുടെ കവിത സമാഹാരം ‘പുഴ പറഞ്ഞത്’ ഖത്തറിൽ പ്രകാശനം ചെയ്തു. ഖത്തർ സലാഹിയ്യ കുമ്മങ്കോട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീറിൽനിന്ന് ചാലിൽ മഹമൂദ് പുസ്തകം സ്വീകരിച്ചു.
സി.കെ. ഉബൈദ് പുസ്തകം പരിചയപ്പെടുത്തി. നൗഫൽ കേളോത്ത് അധ്യക്ഷത വഹിച്ചു.ഫിഫ ലോകകപ്പ് വളന്റിയറായി പ്രവർത്തിച്ചവരെ ആദരിച്ചു. കുട്ടികൾക്ക് ചിത്രരചന മത്സരം നടത്തി. ഫായിസ് എടത്തിൽ സ്വാഗതവും റഹീസ് ഒതയോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

