Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right10 മേഖലകളിലായി 400...

10 മേഖലകളിലായി 400 കോടി റിയാലിെൻറ വികസനം: അശ്ഗാൽ 10 കരാറിൽ ഒപ്പുവെച്ചു

text_fields
bookmark_border
10 മേഖലകളിലായി 400 കോടി റിയാലിെൻറ വികസനം: അശ്ഗാൽ 10 കരാറിൽ ഒപ്പുവെച്ചു
cancel
camera_alt???????? ??????? ?????????????? ?????????????????? ?????????? ????????????? ???. ?????????????? ?????? ???? ???????? ??? ??????????????? ?????????? ?????????????? ????????? ????? ??????????????

ദോ​ഹ: രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 10 അ​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ 400 കോ​ടി റി​യാ​ലി​െൻറ വ​മ്പ ​ൻ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി പ​ബ്ലി​ക് വ​ർ​ക്സ്​ അ​തോ​റി​റ്റി അ​ശ്ഗാ​ൽ. നാ​ല് ബി​ല ്യ​ൻ ഡോ​ള​റി​െൻറ 10 ക​രാ​റു​ക​ളി​ലാ​ണ് അ​ശ്ഗാ​ൽ ഒ​പ്പു​വെ​ച്ച​ത്. 10 സ​ബ് ഡി​വി​ഷ​നു​ക​ളി​ലാ​യി 8400 ലാ​ൻ​ഡ് പ്ല ോ​ട്ടു​ക​ളി​ലാ​ണ് അ​ശ്ഗാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. നി​ല​വി​ലു​ള്ള ഏ​ഴ് സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ 6800 പ്ലോ​ട്ടു​ക​ളും പു​തി​യ മൂ​ന്ന് സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ 1600 പ്ലോ​ട്ടു​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും.വി​വി​ധ ക​രാ​റു​ക​ളി​ലാ​യി അ​ശ്ഗാ​ൽ പ്ര​സി​ഡ​ൻ​റ് ഡോ. ​എ​ൻ​ജി​നീ​യ​ർ സ​അ​ദ് ബി​ൻ അ​ഹ്മ​ദ് അ​ൽ മു​ഹ​ന്ന​ദി​യും സ്വ​ദേ​ശി ക​മ്പ​നി​ക​ളി​ലെ മു​തി​ർ​ന്ന പ്ര​തി​നി​ധി​ക​ളും ഒ​പ്പു​വെ​ച്ചു.


സെ​ൻ​ട്ര​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ലെ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ക​രാ​റു​ക​ൾ മു​ഴു​വ​നും ഖ​ത്ത​രി ക​മ്പ​നി​ക​ൾ​ക്കാ​ണ് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. 2020ലെ ​അ​ശ്ഗാ​ൽ പ​ദ്ധ​തി​ക​ളു​ടെ ആ​ദ്യ ഘ​ട്ട​മാ​ണ് നാ​ലു ബി​ല്യ​ൻ റി​യാ​ലി​െൻറ പ​ദ്ധ​തി​ക​ൾ. റോ​ഡു​ക​ൾ, മ​ലി​ന​ജ​ല-​മ​ഴ​വെ​ള്ള ശൃം​ഖ​ല, ന​ട​പ്പാ​ത, സൈ​ക്കി​ൾ പാ​ത, പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ, സീ​വേ​ജ് ഇ​ഫ്ലു​വ​െൻറ് നെ​റ്റ്​​വ​ർ​ക്ക് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് അ​ശ്ഗാ​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.
അ​ൽ ഇ​ബ്ബ്, ലെ​അ​ബൈ​ബ്, ജ​ർ​യാ​ൻ നി​ജൈ​മ, ദു​ഹൈ​ൽ സൗ​ത്ത്, ഉം ​ല​ഖ്ബ, അ​ൽ മി​അ്റാ​ദ്, അ​ൽ മെ​ഷാ​ഫ് തു​ട​ങ്ങി പ​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക.2020െൻ​റ ആ​ദ്യ പാ​ദ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ നാ​ല് വ​ർ​ഷം കൊ​ണ്ടാ​ണ് പൂ​ർ​ത്തി​യാ​കു​ക​യെ​ന്ന് അ​ശ്ഗാ​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 223 കി​ലോ​മീ​റ്റ​ർ റോ​ഡ് വി​ക​സ​നം, 325 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള കാ​ൽ​ന​ട, സൈ​ക്കി​ൾ​പാ​ത, 20000 പാ​ർ​ക്കി​ങ്​ സ്ലോ​ട്ടു​ക​ൾ, 192 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള സീ​വേ​ജ് നെ​റ്റ്​​വ​ർ​ക്ക്, 305 കി​ലോ​മീ​റ്റ​ർ മ​ഴ​വെ​ള്ള അ​ഴു​ക്കു​ചാ​ൽ ശൃം​ഖ​ല, 142 കി​ലോ​മീ​റ്റ​ർ ടി.​എ​സ്.​ ഇ ​നെ​റ്റ്്വ​ർ​ക്ക് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​ക​ളി​ലു​ൾ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newspublic work authority
News Summary - public work authority -qatar-gulf news
Next Story