Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതു -സ്വകാര്യ പങ്കാളിത്ത മാതൃകയിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കും

text_fields
bookmark_border
അഷ്ഗാലിന്റെ നേതൃത്വത്തിൽ 14 സ്കൂളുകളുടെ നിർമാണം പുരോഗമിക്കുന്നു
പൊതു -സ്വകാര്യ പങ്കാളിത്ത മാതൃകയിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കും
cancel
camera_alt

ഖ​​​ത്ത​​​ർ സ്കൂ​​​ൾ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്റ് പ്രോ​​​ഗ്രാ​​​മി​​​ന്റെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ അ​​​ഷ്ഗാ​​​ൽ പ്ര​​​സി​​​ഡ​​​ന്റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്ദു​​​ൽ അ​​​സീ​​​സ് അ​​​ൽ മീ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ

ദോഹ: പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ രാജ്യത്ത് കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീർ അറിയിച്ചു. ഖത്തർ സ്കൂൾസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിർമിക്കുന്ന 14 പുതിയ സ്കൂളുകളുടെ പുരോഗതി വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകൾ സന്ദർശിച്ച അദ്ദേഹം, അന്താരാഷ്ട്ര ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ പ്രോജക്ട് ടീമിന് നിർദേശം നൽകി.

ഖത്തറിന്റെ മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, ദേശീയ വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതോറിറ്റിയുടെ എല്ലാ വികസന പദ്ധതികളും അത്യാധുനിക സാങ്കേതികവിദ്യകളും എൻജിനീയറിങ് രീതികളും പ്രയോജനപ്പെടുത്തിയാണ് നടപ്പാക്കുന്നത്. നിർമാണ മേഖലയിൽ ആഗോള മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനും, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും, അതുവഴി രാജ്യത്തിന്റെ ഭാവി വികസന ആവശ്യങ്ങൾ നിറവേറ്റുന്ന തലത്തിൽ ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Public-private partnership model,
Next Story