പൊതുപരീക്ഷ വിജയികളെ ആദരിച്ചു
text_fieldsകേരള മജ്ലിസുത്തഅലീമിൽ ഇസ്ലാമി പ്രൈമറി പൊതുപരീക്ഷയിൽ വിജയം നേടിയ ശാന്തിനികേതൻ വക്റ മദ്റസ വിദ്യാർഥികൾ
ദോഹ: കേരള മജ്ലിസുത്തഅലീമിൽ ഇസ്ലാമി പ്രൈമറി പൊതുപരീക്ഷയിൽ ശാന്തിനികേതൻ വക്റ മദ്റസയിൽനിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നൂറുശതമാനം വിജയം കരസ്ഥമാക്കിയതോടൊപ്പം കൂടുതൽ എ പ്ലസ് ബഹുമതിയും സ്ഥാപനം നേടി.
ശാന്തിനികേതൻ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ്, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ സലാം, പി.ടി.എ ഭാരവാഹികളായ അസ്ഗർ അലി, മുഹമ്മദ് സലീം, മദ്റസ പ്രിൻസിപ്പൽ എം.ടി. ആദം, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് സാലിഹ്, സെക്ഷൻ ഹെഡ് പി. നബീൽ, മുഹമ്മദ് സാക്കിർ, പി. അബ്ദുല്ല, ജമീൽ, റജീന, സബിത, മുസ്തഫ എന്നിവർ അവാർഡ് വിതരണം ചെയ്തു. മജ്ലിസ് കോഓഡിനേറ്റർ പി.വി. നിസാർ, സുനീഷ് ബാബു, താജുദ്ദീൻ, ഫയ്യാസ്, അഫ്താബ്, ആഷിഖ്, ജസീർ, സബക്, ഹംസ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

