പി.ടി. തോമസ് അനുസ്മരണ സമ്മേളനം
text_fieldsഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണ
പരിപാടിയിൽനിന്ന്
ദോഹ: ഒ.ഐ.സി.സി- ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി നേതൃത്വത്തിൽ പി.ടി. തോമസിന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനം നടത്തി. ഓൾഡ് ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഗ്ലോബൽ കമ്മിറ്റിയംഗം ജോൺ ഗിൽബർട്ട് മുഖ്യ പ്രഭാഷണം നടത്തി.
ആദർശവും പ്രത്യയശാസ്ത്രങ്ങളും സത്യവും മുറുകെ പിടിച്ച് പ്രവർത്തകരേയും പ്രസ്ഥാനത്തേയും നെഞ്ചോട് ചേർത്തുവെച്ച് ജീവിതാവസാനം വരെ മൂല്യവത്തും പൊതുജന ക്ഷേമകരവുമായ നിലപാടുകളിൽ ഉറച്ചുനിന്ന് പ്രവർത്തനങ്ങളും പോരാട്ടങ്ങളും നടത്തി പൊതു ജീവിതം നയിച്ച നേതാവായിരുന്നു പി.ടി. തോമസ് എന്ന് ജോൺ ഗിൽബർട്ട് അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
ജില്ല പ്രസിഡന്റ് ഷഹീൻ മജീദ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കൊച്ചി കോർപറേഷൻ മുൻ മേയർ ടോണി ചമ്മിണി, പ്രഫഷനൽ കോൺഗ്രസ് നേതാവ് ഡോ. എസ്.എസ്. ലാൽ എന്നിവർ വിഡിയോ സന്ദേശത്തിലൂടെയും അനുസ്മരിച്ച് സംസാരിച്ചു. ഷംസുദ്ദീൻ ഇസ്മയിൽ, അജാത് എബ്രഹാം, ജൂട്ടസ് പോൾ, സലീം ഇടശ്ശേരി, ജോയ് പോൾ, സിഹാസ് ബാബു, മുജീബ്, ടി.കെ.നൗഷാദ്, ഗ്ലോബൽ കമ്മിറ്റി നേതാക്കളായ നാസർ വടക്കേടത്ത്, നാസർ കറുകപ്പാടം, ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് നദീം മാനർ, ജില്ല കമ്മിറ്റി നേതാക്കളായ ബാബു കേച്ചേരി, ജോർജ് കുരുവിള, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. ജസ്റ്റിൻ ജോൺ സ്വാഗതവും ഹമീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

