പി.ടി. തോമസ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsപി.ടി തോമസ് അനുസ്മരണ പരിപാടിയിൽ സലീം നാലകത്ത് സംസാരിക്കുന്നു.
ദോഹ: ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ പി.ടി. തോമസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഖത്തർ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
ഇൻകാസ് നേതാക്കളായ കെ.കെ. ഉസ്മാൻ, സുരേഷ് കരിയാട്, ഐ. സി. ബി. എഫ് ജനറൽ സെക്രട്ടറി കെ. വി. ബോബൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ഉപദേശക സമിതി അംഗം ഡേവിസ് ഇടശ്ശേരി, ഇൻകാസ് വനിതാ വിങ് പ്രസിഡന്റ് സിനിൽ ജോർജ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഡ്വ. മഞ്ജുഷ ശ്രീജിത്, ലിജോ ഈറയിൽ തുടങ്ങിയവർ പി.ടി.തോമസിനെ അനുസ്മരിച്ച് സംസാരിച്ചു. ജില്ല പ്രസിഡന്റ് ഷെമീർ പുന്നൂരാൻ അധ്യക്ഷത വഹിച്ചു. പി. ആർ. ദിജേഷ് സ്വാഗതവും റിഷാദ് മൊയ്ദീൻ നന്ദിയും പറഞ്ഞു.

