Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
psg qatar
cancel
Homechevron_rightGulfchevron_rightQatarchevron_rightപി.എസ്​.ജിയുടെ ഖത്തർ...

പി.എസ്​.ജിയുടെ ഖത്തർ പര്യടനം മാറ്റിവെച്ചു

text_fields
bookmark_border

ദോഹ: ലയണൽ മെസ്സിയുടെയും നെയ്മറിന്‍റെയും നേതൃത്വത്തിലുള്ള ഫ്രഞ്ച്​ ക്ലബ്​ പി.എസ്​.ജിയുടെ ഖത്തർ പര്യടനം മാറ്റിവെച്ചു. അടുത്തയാഴ്ച ഷെഡ്യൂൾ ചെയ്ത പര്യടനം കോവിഡ്​ വ്യാപനത്തെ തുടർന്ന്​ മാറ്റിവെച്ചതായി ക്ലബ്​ അധികൃതർ അറിയിച്ചു. പുതിയ തീയതി പിന്നീട്​ പ്രഖ്യാപിക്കുമെന്ന്​ ക്ലബ്​ അധികൃതർ വാർത്താ കുറിപ്പിൽ വ്യക്​തമാക്കി.

ലോകകപ്പിനെ വരവേൽക്കാനായി ഖത്തർ ഒരുങ്ങുന്ന പുതുവർഷത്തിൽ ആരാധകർ ഏറെ ആവേശത്തോടെയാണ്​ മെസ്സിയുടെയും സംഘത്തിന്‍റെയും വരവിനായി കാത്തിരുന്നത്​. ജനുവരി 16 ഞായറാഴ്ച ഖത്തറി​ൽ എത്തിയ ശേഷം മൂന്നു ദിവസം പരിശീലന ക്യാമ്പ്​ കഴിഞ്ഞ്​ സൗദി വഴി പാരിസിലേക്ക്​ മടങ്ങനായിരുന്നു പദ്ധതി.

സൗദിയിൽ 19ന്​ റിയാദ്​ കപ്പ്​ സൗഹൃദ മത്സരത്തിൽ കളിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനിടെയാണ്​ കോവിഡ്​ മൂന്നാം തരംഗം വീണ്ടും ലോകത്തെ പിടിച്ചുലച്ചത്​. ഇതോടെ കളിക്കാരുടെയും ടീം സ്റ്റാഫിന്‍റെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്ത്​ ഖത്തർ ടൂർ മാറ്റിവെക്കുകയാണെന്ന്​ ക്ലബ്​ അധികൃതർ അറിയിച്ചു.

ജനുവരി ആദ്യത്തിൽ പി.എസ്​.ജി ടീം അംഗങ്ങൾക്കും കോവിഡ്​ റിപ്പോർട്ട്​ ചെയ്തിരുന്നു. എയ്​ഞ്ചൽ ഡി മരിയ, യൂലിയൻ ​ഡ്രാക്സ്​ലർ എന്നിവർക്ക് കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ കഴിഞ്ഞയാഴ്ചയിലെ മത്സരങ്ങൾ നഷ്ടമായി. സൂപ്പർ താരം ലയണൽ മെസ്സിയും രണ്ടാഴ്ച മുമ്പ്​ കോവിഡ്​ പോസിറ്റീവായി. ഏതാനും ദിവസം മുമ്പാണ്​ താരം നെഗറ്റീവായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgqatar
News Summary - PSG's Qatar tour postponed
Next Story