You are here

പി ​എ​സ്​ ജി ​ടീം ദോ​ഹ​യി​ൽ

10:18 AM
15/01/2019

ദോ​ഹ: 2019ലെ ​ശൈ​ത്യ​കാ​ല പ​രി​ശീ​ല​ന ക്യാ​മ്പി​നാ​യി ഫ്ര​ഞ്ച് അ​തി​കാ​യ​രാ​യ പാ​രി​സ്​ സെ​യി​ൻ​റ് ജെ​ർ​മെ​യ്ൻ (പി ​എ​സ്​ ജി) ​ദോ​ഹ​യി​ലെ​ത്തി. ആ​സ്​​പ​യ​ർ സോ​ൺ ഫൗ​ണ്ടേ​ഷ​നി​ലാ​ണ് പി ​എ​സ്​ ജി​യു​ടെ നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. 

സ്​​റ്റാ​ർ പ്ലെ​യ​ർ നെ​യ്മ​ർ ജൂ​നി​യ​ർ, കി​ലി​യ​ൻ എം​ബാ​പ്പെ, എ​ഡി​ൻ​സ​ൺ ക​വാ​നി തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര​യെ​ല്ലാം പി ​എ​സ്​ ജി​യു​ടെ ഖ​ത്ത​ർ വി​ൻ​റ​ർ​ടൂ​ർ 2019െൻ​റ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ​ത്തി​യി​ട്ടു​ണ്ട്.2022 ലോകകപ്പ്​ അത്​ഭുതമാകുമെന്നും മികച്ച സൗകര്യങ്ങളാണ്​ ഖത്തറിലെങ്ങുമുള്ളതെന്നും ആസ്​പെയറിലെ പരിശീലനം തങ്ങൾക്ക്​ ഏറെ ഗുണം ചെയ്യുമെന്നും താരങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പി ​എ​സ്​ ജി​യു​ടെ ഖ​ത്ത​റി​ലെ ആ​രാ​ധ​ക​ർ​ക്കും താ​ര​ങ്ങ​ളു​ടെ ഫാ​ൻ​സി​നും ഇ​ഷ്​​ട​താ​ര​ങ്ങ​ളെ നേ​രി​ൽ കാ​ണാ​നും ഫോ​ട്ടോ പ​ക​ർ​ത്താ​നു​മു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് വ​ന്നെ​ത്തി​യി​ട്ടു​ള്ള​ത്. 


പ​രി​ശീ​ല​നം കാ​ണാം; സൗ​ജ​ന്യ​മാ​യി ഈ ​വ​ർ​ഷ​ത്തെ ഖ​ത്ത​ർ ടൂ​റിെ​ൻ​റ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പി ​എ​സ്​ ജി ​ആ​രാ​ധ​ക​ർ​ക്ക് ടീ​മിെ​ൻ​റ പ​രി​ശീ​ല​നം നേ​രി​ട്ട് കാ​ണു​ന്ന​തി​നും ആ​സ്വ​ദി​ക്കു​ന്ന​തി​നു​മു​ള്ള സു​വ​ർ​ണാ​വ​സ​രം സ്​​പോ​ൺ​സ​ർ​മാ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന് വൈ​കി​ട്ട് ആ​റ് മു​ത​ൽ ഏ​ഴ് വ​രെ ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് ടീ​മിെ​ൻ​റ പ​രി​ശീ​ല​നം. വൈ​കി​ട്ട് അ​ഞ്ച് മു​ത​ൽ സ്​​റ്റേ​ഡി​യ​ത്തിെ​ൻ​റ ക​വാ​ട​ങ്ങ​ൾ കാ​ണി​ക​ൾ​ക്കാ​യി തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി​രി​ക്കും. പ​രി​ശീ​ല​നം നേ​രി​ൽ കാ​ണു​ന്ന​തി​ന് കാ​ണി​ക​ളെ ക്ഷ​ണി​ച്ച് കൊ​ണ്ടു​ള്ള പി ​എ​സ്​ ജി​യു​ടെ െപ്രാ​മോ​ഷ​ൻ വീ​ഡി​യോ ഇ​തി​ന​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. 


ആ​യി​ര​ക്ക​ണ​ക്കി​നാ​രാ​ധ​ക​ർ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മിെ​ൻ​റ പ​രി​ശീ​ല​ന​ക്ക​ള​രി​യാ​ണ് ഖ​ത്ത​റെ​ന്നും സീ​സ​ൺ ആ​രം​ഭി​ച്ച​ത് മു​ത​ൽ ടീം ​മി​ക​ച്ച ഫോ​മി​ലാ​ണെ​ന്നും പു​തു​വ​ർ​ഷ​ത്തി​ലും ടീ​മിെ​ൻ​റ​യും സ്​​റ്റാ​ഫിെ​ൻ​റ​യും ഒ​ത്തു​ചേ​ര​ലി​ലൂ​ടെ കൂ​ടു​ത​ൽ ശ​ക്തി​യാ​ർ​ജി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ടീം ​സി ഇ ​ഒ​യും ചെ​യ​ർ​മാ​നു​മാ​യ നാ​സ​ർ അ​ൽ ഖു​ലൈ​ഫി പ​റ​ഞ്ഞു. നാ​ല് വ​ർ​ഷം ക​ഴി​ഞ്ഞ് ന​ട​ക്കാ​നി​രി​ക്കു​ന്ന ഖ​ത്ത​ർ ലോ​ക​ക​പ്പി​ലേ​ക്ക് പി ​എ​സ്​ ജി ​ടീ​മം​ഗ​ങ്ങ​ൾ എ​ത്തു​ം. 

ലോ​ക​ക​പ്പ് ത​യ്യാ​റെ​ടു​പ്പു​ക​ൾ വ​ള​രെ​ വേ​ഗ​ത്തി​ലാ​ണ് മു​ന്നേ​റു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം, അ​ന്താ​രാ​ഷ്ട്ര കാ​യി​ക​ഭൂ​പ​ട​ത്തി​ൽ ആ​സ്​​പ​യ​ർ സോ​ണിെ​ൻ​റ പ്രാ​ധാ​ന്യം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി രാ​ജ്യാ​ന്ത​ര ടീ​മു​ക​ളു​ടെ ഇ​ഷ്​​ട പ​രി​ശീ​ല​ന വേ​ദി​യാ​യി ആ​സ്​​പ​യ​ർ മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഖ​ത്ത​റി​ൽ കാ​യി​ക മേ​ഖ​ല​യു​ടെ​യും ടൂ​റി​സ​ത്തിെ​ൻ​റ​യും പ്ര​ച​ര​ണ​വും വ​ള​ർ​ച്ച​യും ല​ക്ഷ്യ​മി​ട്ട് പി ​എ​സ്​ ജി​യും ഖ​ത്ത​ർ നാ​ഷ​ണ​ൽ ടൂ​റി​സം കൗ​ൺ​സി​ലും ത​മ്മി​ൽ 2012 മു​ത​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. പി ​എ​സ്​ ജി​യു​ടെ ടീ​മു​ക​ൾ​ക്കാ​യി ടൂ​റി​സം കൗ​ൺ​സി​ൽ വി​വി​ധ ടൂ​റു​ക​ൾ ഇ​തി​ന​കം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു
ശൈ​ത്യ​കാ​ല പ​രി​ശീ​ല​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി​യ പി ​എ​സ്​ ജി ​ടീ​മം​ഗ​ങ്ങ​ളും ഒ​ഫീ​ഷ്യ​ലു​മാ​രും ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. എ​ജ്യു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ൻ​റ് വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ് മ​ഷ​യ്ൽ അ​ൽ നു​ഐ​മി ടീ​മം​ഗ​ങ്ങ​ളെ​യും സ്​​റ്റാ​ഫി​നെ​യും സ്വീ​ക​രി​ച്ചു. പ​രി​ശീ​ല​ക​ൻ തോ​മ​സ്​ തു​ചേ​ൽ, അ​സി. സ്​​പോ​ർ​ട്ടിം​ഗ് ഡ​യ​റ​ക്ട​ർ മാ​ക്സ്​​വെ​ൽ, താ​ര​ങ്ങ​ളാ​യ ജൂ​ലി​യ​ൻ ഡ്രാ​ക്സ്​​ല​ർ, ജു​വാ​ൻ ബെ​ർ​നാ​റ്റ് വെ​ല​സ്​​കോ, ലേ​യ്വി​ല​ൻ കു​ർ​സാ​വ, മൗ​സ ദീ​യോ​ബി, സോ​കി, കോ​ളി​ൻ ദാ​ഗ്ബ തു​ട​ങ്ങി​യ​വ​രാ​ണ് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നി​ലെ​ത്തി​യ​ത്. 

Loading...
COMMENTS