എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പലിനും വിദ്യാർഥികൾക്കും അംഗീകാരം
text_fieldsഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം ഏറ്റുവാങ്ങിയ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ
വിദ്യാർഥികൾക്കൊപ്പം
ദോഹ: പാഠ്യ, പാഠ്യേതര മേഖലകളിലെ മികവിന് ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയതിന്റെ പുരസ്കാര നേട്ടവുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. മികച്ച പ്രകടനം കാഴ്ചവെച്ച സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കായി മന്ത്രാലയം ഏർപ്പെടുത്തിയ ‘പ്രൗഢ് ഓഫ് യു’ പുരസ്കാരം എം.ഇ.എസിലെ നാല് വിദ്യാർഥികൾ നേടി. വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്കുള്ള അംഗീകാരമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദറിനെ ഗ്ലോബൽ എജുക്കേറ്റർ പുരസ്കാരവും നൽകി ആദരിച്ചു. വിദ്യാഭ്യാസ മേഖലയിലെ നേതൃപരമായതും അക്കാദമിക് തലത്തിലുമുള്ള സേവനങ്ങൾക്കാണ് പുരസ്കാരം സമ്മാനിച്ചത്.
കഴിഞ്ഞ അധ്യയന വർഷത്തിൽ 12ാം തരത്തിൽ നിന്നും മികച്ച വിജയം നേടിയ അലി ഫൈയാസ് അഹമ്മദ് അൻസാരി, ജിയ പ്രകാശ്, സ്പോർട്സിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് റിഹാൻ, യുവസംരംഭകൻ എന്ന നിലയിൽ നേട്ടം സ്വന്തമാക്കിയ റയാൻ മജീദ് എന്നിവരാണ് മന്ത്രാലയത്തിന്റെ ‘പ്രൗഢ് ഓഫ് യു’ അംഗീകാരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

