Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫി​ലെ നീ​റ്റ്...

ഗ​ൾ​ഫി​ലെ നീ​റ്റ് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹം -കെ.​എം.​സി.​സി. ഗ്രീ​ൻ ടീ​ൻ​സ്

text_fields
bookmark_border

ദോ​ഹ: മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്‌​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യ ‘നീ​റ്റ്‌’ യു.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ഖ​ത്ത​ർ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കെ.​എം.​സി.​സി. ഖ​ത്ത​ർ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ ഗ്രീ​ൻ ടീ​ൻ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യി​രു​ന്ന ഈ ​കേ​ന്ദ്ര​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നും ഗ്രീ​ൻ ടീ​ൻ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

പ​രീ​ക്ഷ​യു​ടെ ഒ​രു​ക്ക​ത്തി​നി​ട​യി​ൽ യാ​ത്ര​മൂ​ലം ഉ​ണ്ടാ​വു​ന്ന സ​മ്മ​ർ​ദ​ങ്ങ​ളും മ​റ്റു അ​സൗ​ക​ര്യ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​നി​ട​യു​ണ്ട്. കൂ​ടാ​തെ അ​മി​ത യാ​ത്ര​ടി​ക്ക​റ്റ് നി​ര​ക്കും പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​മെ​ന്നു​റ​പ്പാ​ണ്. പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​ഴ​ൽ വീ​ഴ്ത്തു​ന്ന ഈ ​തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നും ഗ്രീ​ൻ ടീ​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCQatar NewsProtest
News Summary - Protest against the exclusion of NEET exam centers in the Gulf - KMCC Green Teens
Next Story