ദേശീയ ചരിത്രരേഖകളുടെ സംരക്ഷണം: ഖത്തറും ഒമാനും ധാരണപത്രം ഒപ്പിട്ടു
text_fieldsഖത്തർ നാഷനൽ ആർക്കൈവ്സ് സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുള്ള അൽ ബുഐനൈനും ഒമാൻ നാഷണൽ റെക്കോഡ്സ് അതോറിറ്റി ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ്
അൽ ദയാനിയും
ദോഹ: ചരിത്രരേഖകളുടെയും ആർക്കൈവ്സുകളുടെയും സംരക്ഷണത്തിൽ സഹകരണം ശക്തമാക്കുന്നതിനായി ഖത്തറും ഒമാനും തമ്മിൽ ധാരണപത്രം ഒപ്പിട്ടു. ഖത്തർ നാഷനൽ ആർക്കൈവ്സ് സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുള്ള അൽ ബുഐനൈനും ഒമാൻ നാഷനൽ റെക്കോഡ്സ് അതോറിറ്റി ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ദയാനിയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചരിത്രരേഖകൾ ഡിജിറ്റൈസ് ചെയ്യുക, വൈദഗ്ധ്യം പങ്കുവെക്കുക, ഗവേഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നിവയാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഡിജിറ്റൽ പരിവർത്തനത്തിന്റെ ആവശ്യകതകൾക്കനുസരിച്ച് ആധുനിക ഡോക്യുമെന്റേഷൻ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിന് ഈ സഹകരണം ഏറെ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും ആർക്കൈവ്സ് സംഘടനകളിൽ ഇരുരാജ്യങ്ങളുടെയും ഏകോപിത പങ്കാളിത്തം ഉറപ്പാക്കുമെന്നും ഖത്തർ നാഷനൽ ആർക്കൈവ്സ് പ്രതിനിധി അബ്ദുള്ള അൽ ബദർ അറിയിച്ചു. ഒമാനുമായുള്ള പുതിയ കരാർ ഖത്തറിന്റെ ഈ ബൗദ്ധിക പ്രവർത്തനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

