പ്രവാചകസ്നേഹം വിശ്വാസത്തിന്റെ അടയാളം -നസീറുദ്ദീൻ റഹ്മാനി
text_fields‘പ്രവാചക സ്നേഹം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ നസീറുദ്ദീൻ റഹ്മാനി സംസാരിക്കുന്നു
ദോഹ: ഖത്തർ ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ‘പ്രവാചക സ്നേഹം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മതപ്രഭാഷണത്തിൽ പണ്ഡിതൻ നസീറുദ്ദീൻ റഹ്മാനി പ്രഭാഷണം നടത്തി. സ്വന്തം ജീവനേക്കാളും കുടുംബത്തേക്കാളും ഉപരിയായി പ്രവാചകൻ മുഹമ്മദ് നബിയെ സ്നേഹിക്കുക എന്നത് യഥാർഥ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രവാചക ജീവിതത്തെ ആഴത്തിൽ പഠിക്കുകയും അവിടുത്തെ വ്യക്തിത്വവും അധ്യാപനങ്ങളും അടുത്തറിയുകയും ചെയ്യുന്നതിലൂടെ പ്രവാചകനോടുള്ള സ്നേഹവും ആദരവും കൂടുതൽ ദൃഢമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
മുഹമ്മദ് അബ്ദുറഹ്മാൻ അൽ സമാൻ മസ്ജിദിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. പരിപാടിയിൽ മിസ്ബാഹ് പള്ളിപ്പുറം സ്വാഗതവും ഷമീർ പി.കെ. നന്ദിയും നിർവഹിച്ചു. ഇസ്മായിൽ വില്യാപ്പള്ളി, നജീബ് അബൂബക്കർ, ഹനീഫ് ആയപ്പള്ളി, എ.എ. നൂറുദ്ദീൻ, അൻസാർ കണ്ണൂർ, മുഹമ്മദ് ലയിസ്, ഡോ. ഹഷിയത്തുല്ല, ഫായിസ് അലി, കെ.ഇ. അഷറഫ്, അഫ്സൽ പുളിക്കൽ, ജാസിം കുന്നോത്ത്, പി.വി. റിയാസ്, എം.എ. അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

