പ്രവാചകചര്യ ശാശ്വത രക്ഷാമാർഗം- ക്യൂ.കെ.ഐ.സി
text_fieldsദോഹ: പ്രയാസകരമായ ജീവിതാനുഭവങ്ങളിൽ സുരക്ഷാ ബോധം പകരുന്ന കവചമാണ് തിരുനബിയുടെ ജീവിതചര്യ എന്നും പ്രവാചകന്റെ ഇഹലോകത്തുനിന്നുള്ള വേർപാടിനെ വിശ്വാസികൾ ഏറ്റവും വലിയ വിപത്തായി കാണുന്നുവെന്നും ഖത്തർ കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച വിജ്ഞാന വിരുന്ന് അഭിപ്രായപ്പെട്ടു. 'പ്രവാചകസ്നേഹം തെറ്റും ശരിയും' എന്ന വിഷയത്തിൽ ഉമർ ഫൈസിയും 'വിനാശം വിതക്കുന്ന ഗെയിമുകൾ' എന്ന വിഷയത്തിൽ റഫീഖ് സലഫിയും സംസാരിച്ചു.
ക്യൂ.കെ.ഐ.സി പ്രസിഡന്റ് മുജീബ്റഹ്മാൻ മിശ്കാത്തി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ അബ്ദുൽ കഹാർ സ്വാഗതവും മുഹമ്മദലി മൂടാടി നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനത്തിന് കെ.ടി. ഫൈസൽ സലഫി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

