പ്രോജക്ട് ഖത്തറിന് തുടക്കം
text_fieldsപ്രോജക്ട് ഖത്തർ പ്രദർശനത്തിന്റെ ഉദ്ഘാടനചടങ്ങിൽ ബ്വേനസ്ഐറിസ് സിറ്റി സാമ്പത്തിക
വികസന മന്ത്രി ഹെർനാൻ ലൊംബാർഡി പങ്കെടുക്കുന്നു
ദോഹ: നിർമാണ, ഉൽപാദന മേഖലകളിലെ പുതുപുത്തൻ ആശയങ്ങളും ചുവടുവെപ്പുകളും പരിചയപ്പെടുത്തിക്കൊണ്ട് പ്രോജക്ട് ഖത്തർ പ്രദർശനത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) തുടക്കമായി. നാലുദിവസത്തെ പ്രദർശനത്തിൽ മേഖലയിലെയും അന്തർദേശീയ തലത്തിലെയും 200ഓളം കമ്പനികളാണ് പങ്കെടുക്കുന്നത്. അന്താരാഷ്ട്ര പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ മേളയിൽ ഇത്തവണ അർജന്റീനയിലെ ബ്വേനസ്ഐയ്റിസ് തദ്ദേശീയ സർക്കാർ അതിഥികളായി പങ്കെടുക്കുന്നുണ്ട്.
‘നൂതനാശയങ്ങളും സുസ്ഥിരതയും, 2030ലേക്കുള്ള ഖത്തറിന്റെ പാത’ എന്ന സന്ദേശവുമായാണ് ഇത്തവണ പ്രോജക്ട് ഖത്തർ സംഘടിപ്പിക്കുന്നത്.
അതിവേഗം മാറുന്ന നിർമാണ ലോകത്തെ അടയാളപ്പെടുത്തുന്നതാണ് ഇത്തവണത്തെ പ്രോജക്ട് ഖത്തർ. സ്മാർട്ട് മാനുഫാക്ചറിങ്, സുസ്ഥിര നിർമാണം, ഡിജിറ്റലൈസേഷൻ തുടങ്ങിയവയിലൂന്നിയാണ് പ്രദർശനം. തദ്ദേശീയ കമ്പനികൾക്ക് അന്താരാഷ്ട്ര പങ്കാളികളുമായി കൈകോർക്കാനും, വ്യാപാര-വ്യവസായ മേഖല വിപുലപ്പെടുത്താനുമുള്ള അവസരമായാണ് സംഘടിപ്പിക്കുന്നത്. മേയ് 29 വരെ നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

