നിരോധിത വലകൾ; മത്സ്യബന്ധന ബോട്ട് പിടികൂടി
text_fieldsനിരോധിത വലകളുമായി പരിസ്ഥിതി മന്ത്രാലയം പിടികൂടിയ മത്സ്യബന്ധന ബോട്ട്
ദോഹ: ഖത്തറിന്റെ കടൽ തീരത്ത് നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടും ഉപകരണങ്ങളും പരിസ്ഥിതി മന്ത്രാലയം പിടിച്ചെടുത്തു.
മന്ത്രാലയത്തിനു കീഴിലെ മറൈൻ പ്രൊട്ടക്ഷൻ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് വലിയ അളവിൽ നിരോധി വലകൾ ഉപയോഗിച്ചുകൊണ്ട് ബോട്ട് മത്സ്യബന്ധനം നടത്തുന്ന ശ്രദ്ധയിൽപെട്ടത്. തുടർന്നായിരുന്നു ബോട്ടും ഉപകരണങ്ങളും പിടിച്ചെടുത്ത് ആവശ്യമായ നടപടി സ്വീകരിച്ചത്.
ഖത്തറിന്റെ കടൽ സമ്പത്തിനും മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥക്കും ദോഷകരമായി ബാധിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തരുതെന്ന് ആവർത്തിച്ച് മുന്നറിയിപ്പു നൽകുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഏഷ്യൻ മത്സ്യത്തൊഴിലാളികളെ മന്ത്രാലയം പരിശോധനാ സംഘം പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

