Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'യൂ​നി​കാ​യ്'...

'യൂ​നി​കാ​യ്' ഐ​സ്ക്രീം വി​പ​ണി​യി​ലെ​ത്തി​ച്ച് പ്രോ​ഗ്ര​സീ​വ് മാ​ർ​ക്ക​റ്റി​ങ്

text_fields
bookmark_border
യൂ​നി​കാ​യ് ഐ​സ്ക്രീം വി​പ​ണി​യി​ലെ​ത്തി​ച്ച് പ്രോ​ഗ്ര​സീ​വ് മാ​ർ​ക്ക​റ്റി​ങ്
cancel
camera_alt

യൂ​നി​കാ​യ് ഫു​ഡ്‌​സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ നീ​ര​ജ് വോ​ഹ്റ, ഫാ​മി​ലി ഫു​ഡ് സെ​ന്റ​ർ

എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​പി. ഫൈ​സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് "യൂ​നി​കാ​യ്' ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ

ദോഹയിലെ ലോ​ഞ്ചി​ങ് ന​ട​ത്തുന്നു

ദോ​ഹ: ഖ​ത്ത​റി​ലെ മു​ൻ​നി​ര എ​ഫ്.​എം.​സി.​ജി വി​ത​ര​ണ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ പ്രോ​ഗ്ര​സീ​വ് മാ​ർ​ക്ക​റ്റി​ങ്, പ്ര​മു​ഖ ബ്രാ​ൻ​ഡാ​യ 'യൂ​നി​കാ​യ്' (Unikai) ഐ​സ്ക്രീ​മു​ക​ൾ വി​പ​ണി​യി​ലി​റ​ക്കി. ഖ​ത്ത​റി​ലെ ഭ​ക്ഷ്യ -പാ​നീ​യ വി​ത​ര​ണ രം​ഗ​ത്ത് ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ചു​വ​ടു​വെ​പ്പ്. മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ എ​ഫ്.​എം.​സി.​ജി നി​ർ​മാ​താ​ക്ക​ളാ​യ 'യൂ​നി​കാ​യ് ഫു​ഡ്‌​സ് പി.​ജെ.​എ​സ്.​സി'​യും ഖ​ത്ത​റി​ലെ റീ​ട്ടെ​യി​ൽ രം​ഗ​ത്ത് 47 വ​ർ​ഷ​ത്തി​ലേ​റെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഫാ​മി​ലി ഫു​ഡ് സെ​ന്റ​ർ ഗ്രൂ​പ്പി​ന്റെ ഭാ​ഗ​മാ​യ 'പ്രോ​ഗ്ര​സീ​വ് മാ​ർ​ക്ക​റ്റി​ങ്ങും' ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ ഫ​ല​മാ​യാ​ണ് സഹകരണത്തിന് തു​ട​ക്കം കു​റി​ച്ച​ത്. 1977ൽ ​സ്ഥാ​പി​ത​മാ​യ യൂ​നി​കാ​യ് ഡ​യ​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ, ജ്യൂ​സു​ക​ൾ, ഐ​സ്ക്രീ​മു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ജി.​സി.​സി, മെ​ന മേ​ഖ​ല​ക​ളി​ൽ ഇ​തി​ന​കം ഏ​റെ പ്ര​ശ​സ്ത​മാ​ണ്.

യൂ​നി​കാ​യ് ഫു​ഡ്‌​സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ നീ​ര​ജ് വോ​ഹ്റ, ഫാ​മി​ലി ഫു​ഡ് സെ​ന്റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​പി. ഫൈ​സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ലോ​ഞ്ചി​ങ് ന​ട​ത്തി. ഖ​ത്ത​ർ വി​പ​ണി​യി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​നും വി​പ​ണി വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഇ​രു​സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ഇ​രു​വ​രും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഖ​ത്ത​ർ വി​പ​ണി​യി​ൽ, പ്ര​ത്യേ​കി​ച്ച് അ​തി​വേ​ഗം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഖ​ത്ത​റി​ലെ ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റാ​റ​ന്റു​ക​ൾ, ക​ഫേ​ക​ൾ, കാ​റ്റ​റി​ങ് മേ​ഖ​ല​യി​ലേ​ക്ക് യൂ​നി​കാ​യ് ഐ​സ്ക്രീം അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്രോ​ഗ്ര​സീ​വ് മാ​ർ​ക്ക​റ്റി​ങ് ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ക​ബീ​ർ വ്യ​ക്ത​മാ​ക്കി.

യൂ​നി​കാ​യ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ നി​ല​വാ​ര​വും പ്രോ​ഗ്ര​സീ​വ് മാ​ർ​ക്ക​റ്റി​ങ്ങി​ന്റെ ശ​ക്ത​മാ​യ വി​ത​ര​ണ ശൃം​ഖ​ല​യും ഒ​ത്തു​ചേ​രു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച മൂ​ല്യം സ​മ്മാ​നി​ക്കാനാകുമെന്നാണ് വി​ശ്വാസം. നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഒ​രു ഗ്രൂ​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ​ഗ്ര​സീ​വ് മാ​ർ​ക്ക​റ്റി​ങ്, ഖ​ത്ത​റി​ലു​ട​നീ​ള​മു​ള്ള മോ​ഡേ​ൺ ട്രേ​ഡ്, ഡൗ​ൺ ട്രേ​ഡ്, ഹോ​ൾ​സെ​യി​ൽ മേ​ഖ​ല​ക​ളി​ൽ വി​ശ്വ​സ്ത വി​ത​ര​ണ പ​ങ്കാ​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യൂ​നി​കാ​യി​യെ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ പ്ര​ധാ​ന​പ്പെ​ട്ട വി​പ​ണി​യാ​ണെ​ന്ന് യൂ​നി​കാ​യ് ഫു​ഡ്‌​സ് സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് ഡ​യ​റ​ക്ട​ർ കൃ​ഷ്ണ കു​മാ​ർ പ​റ​ഞ്ഞു. പ്രോ​ഗ്ര​സീ​വ് മാ​ർ​ക്ക​റ്റി​ങ്ങു​മാ​യി കൈ​കോ​ർ​ത്ത് മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. വി​പ​ണി​യി​ലെ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ഐ​സ്ക്രീം ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യി​ലെ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി കൂ​ടി​യാ​ണ് പ്രോ​ഗ്ര​സീ​വ് മാ​ർ​ക്ക​റ്റി​ങ്. രാ​ജ്യ​ത്തെ ഭ​ക്ഷ്യ​വി​ത​ര​ണ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നും ക​മ്പ​നി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക വ​ഴി ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ബി​സി​ന​സ്സു​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. യൂ​നി​കാ​യ് ഐ​സ്ക്രീ​മി​ന്റെ വ​ര​വോ​ടെ ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റോ​റ​ന്റു​ക​ൾ, ക​ഫേ​ക​ൾ, കാ​റ്റ​റി​ങ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് പ്രീ​മി​യം ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഏ​റെ വൈ​വി​ധ്യ​ങ്ങ​ളോ​ടെ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsdohaIce creamqatar​
News Summary - Progressive Marketing Brings "Unique" Ice Cream to Market
Next Story