Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാഹന രജിസ്​​േട്രഷനിൽ...

വാഹന രജിസ്​​േട്രഷനിൽ വൻ കുതിപ്പ്

text_fields
bookmark_border
വാഹന രജിസ്​​േട്രഷനിൽ വൻ കുതിപ്പ്
cancel

​ദോഹ: ഖത്തറിൽ പുതിയ വാഹനങ്ങളുടെ രജിസ്​ട്രേഷനിൽ വൻ കുതിപ്പ്​ നടത്തിയതായി റിപ്പോർട്ട്​. സ്വകാര്യ, യാത്രാ വാഹനങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച്​ ആഗസ്​റ്റിൽ കാര്യമായ വർധനയുണ്ടായതായി പ്ലാനിങ്​ ആൻഡ്​​ സ്​റ്റാറ്റിസ്​റ്റിക്​സ്​ അതോറിറ്റിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗസ്​റ്റിൽ 6984 വാഹനങ്ങളാണ്​ പുതുതായി രജിസ്​റ്റർ ചെയ്യപ്പെട്ടത്​. 2020 ആഗസ്​റ്റ്​ മാസവുമായുള്ള താരതമ്യപ്രകാരം 53 ശതമാനമാണ്​ വർധന​. ഈ വർഷം ജ​ൂലൈയുമായുള്ള താരതമ്യപ്രകാരം 28.4 ശതമാനവും വർധനയുണ്ടായി. പുതിയ രജിസ്​ട്രേഷനിൽ 4658ഉം സ്വകാര്യവാഹനങ്ങളാണ്​​. 2020​ ആഗസ്​റ്റിലേക്കാൾ 62.5 ശതമാനവും കഴിഞ്ഞ ജ​ൂലൈ മാസത്തേക്കാൾ 39.6 ശതമാനവും വർധനയുണ്ടായതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ആഗസ്​റ്റിലെ ആകെ വാഹന രജിസ്​ട്രേഷ​െൻറ 66.69 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്​. 1624 എണ്ണം ട്രാൻസ്​പോർട്ട്​ വാഹനങ്ങളാണ് ഈ ആഗസ്​റ്റിൽ രജിസ്​റ്റർ ചെയ്​തത്​. ഇവയിലും മുൻവർഷത്തേക്കാൾ വർധനയുണ്ടായി. 2020 ആഗസ്​റ്റ്​ മാസത്തേക്കാൾ 55.3 ശതമാനവും ഈ വർഷം ജൂലൈ മാസത്തേക്കാൾ 11.5 ശതമാനവും വർധനവുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആഗസ്​റ്റിലെ ആകെ രജിസ്​ട്രേഷനിൽ 23.15 ശതമാനമാണ്​ ട്രാൻസ്​പോർട്ട്​ വാഹനങ്ങൾ. സ്വകാര്യ മോ​ട്ടോർ സൈക്കിൾ രജിസ്​ട്രേഷനിലും ആഗസ്​റ്റിൽ വൻ വർധനയുണ്ടായി. 412 മോ​ട്ടോർ സൈക്കിളുകളാണ്​ ഈ ആഗസ്​റ്റിൽ പുതുതായി രജിസ്​റ്റർ ചെയ്​തത്​. 2020 ആഗസ്​റ്റിലേതിനേക്കാൾ 52 ശതമാനവും കഴിഞ്ഞ ജൂലൈ മാസത്തേക്കാൾ 38.7 ശതമാനവുമാണ്​ വർധന. വാഹന രജിസ്​ട്രേഷൻ കാൻസലിങ്ങിലും ഗ്രാഫ്​ മുകളിലേക്ക് തന്നെയാണ്​. ആഗസ്​റ്റിൽ 2277 വാഹന രജിസ്​ട്രേഷൻ കാൻസലിങ്ങാണ്​ നടന്നത്​്. ഇത്​ മുൻവർഷത്തെയും മുൻ മാസത്തേതുമായി താരതമ്യം ചെയ്യു​േമ്പാൾ 57.5 ശതമാനവും 26.1 ശതമാനവും കൂടുതലാണ്​. ഡ്രൈവിങ്​ ലൈസൻസിലും വർധന വാഹനപ്പെരുക്കം പോലെ തന്നെ ഡ്രൈവിങ്​ ലൈസൻസ്​ സ്വന്തമാക്കിയവരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായതായി പി.എസ്​.എ റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു. 7791 പുതിയ ഡ്രൈവിങ്​ ലൈസൻസുകളാണ്​ അധികൃതർ അനുവദിച്ചത്​. ഈ വർഷം ജ​ൂലൈയെക്കാൾ 55.2 ശതമാനം കൂടുതലായി അനുവദിച്ചു. 5020 പേർക്കാണ്​ ജൂലൈയിൽ ലൈസൻസ്​ നൽകിയത്​. 2020 ആഗസ്​റ്റ്​ മാസത്തേക്കാൾ 99.5 ശതമാനം പേർക്ക്​ കൂടുതലായി ലൈസൻസ്​ നൽകി. 3906 ആറായിരുന്നു കഴിഞ്ഞ വർഷത്തെ കണക്ക്​. അതേമസയം, ഖത്തർ സെൻട്രൽ ബാങ്കി​െൻറ കണക്കുപ്രകാരം വാഹന വായ്​പയുടെ തോത്​ ഗണ്യമായി കുറഞ്ഞു. ഖത്തരികളുടേത്​ 29.23 ശതമാനവും പ്രവാസിക​ളുടേത്​ 19.23 ശതമാനവുമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത്​ 111 കോടി റിയാൽ ആയിരുന്നെങ്കിൽ ഈ വർഷം ആഗസ്​റ്റിൽ 21 ലക്ഷം റിയാൽ മാത്രമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registrationvechile
News Summary - Progress in vehicle registration
Next Story