Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ കെട്ടിട...

ഖത്തറിലെ കെട്ടിട നിർമാണ മേഖലയിൽ മുന്നേറ്റം'; ഈ വർഷം രണ്ടാം പാദത്തിൽ അനുവദിച്ചത് 2,240 പെർമിറ്റുകൾ

text_fields
bookmark_border
ഖത്തറിലെ കെട്ടിട നിർമാണ മേഖലയിൽ മുന്നേറ്റം; ഈ വർഷം രണ്ടാം പാദത്തിൽ അനുവദിച്ചത് 2,240 പെർമിറ്റുകൾ
cancel

ദോഹ: ഖത്തറിലെ കെട്ടിട നിർമാണ മേഖലയിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തി ഈ വർഷം രണ്ടാം പാദത്തിൽ 2,240 നിർമാണ പെർമിറ്റുകൾ അനുവദിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മന്ത്രാലയത്തിന് കീഴിലുള്ള ബിൽഡിങ് പെർമിറ്റ് ആൻഡ് ടെക്നിക്കൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട 2026ലെ രണ്ടാം പാദത്തിലെ പ്രകടന റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. അനുവദിച്ച പെർമിറ്റുകളിൽ ഭൂരിഭാഗവും ചെറിയ പദ്ധതികൾക്കാണ് (1,703) അനുമതി നൽകിയത്. വൻകിട പദ്ധതികൾ (91), മറ്റ് പദ്ധതികൾ (446) എന്നിങ്ങനെ മറ്റ് അനുമതികളും ഇക്കാലയളവിൽ നൽകിയിട്ടുണ്ട്.

നിർമാണ പെർമിറ്റുകൾക്ക് പുറമേ, ഇക്കാലയളവിൽ ആകെ 2,152 ലൈസൻസുകളും വിവിധ സർട്ടിഫിക്കറ്റുകളും മന്ത്രാലയം വിതരണം ചെയ്തിട്ടുണ്ട്. കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുകൾ (1,079), അറ്റകുറ്റപ്പണിക്കുള്ള പെർമിറ്റുകൾ (397), പ്രോപ്പർട്ടി ഇൻഫർമേഷൻ സർട്ടിഫിക്കറ്റുകൾ (460), കെട്ടിടങ്ങൾ പൊളിക്കാനുള്ള പെർമിറ്റുകൾ (216) എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റുകൾ വിതരണ ചെയ്തിട്ടുള്ളത്.

കെട്ടിട പെർമിറ്റുകളുമായി ബന്ധപ്പെട്ട 76,883 പ്ലാനുകൾക്കും അംഗീകാരം നൽകി. രാജ്യത്തെ നഗരവികസനം ത്വരിതപ്പെടുത്തുന്നതിന്റെയും ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി ലഭിച്ച അപേക്ഷകളിൽ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar's building sector issues 2,240 permits in second quarter of this year
Next Story