മാസ്ക് ധരിക്കാത്ത 138 പേർക്കെതിരെ നടപടി
text_fieldsദോഹ: രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു. വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. നിയമം പാലിക്കാത്ത 138 പേർെക്കതിരെ തിങ്കളാഴ്ച നടപടിയെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 6241 പേർക്കെതിരെയും കാറിൽ കൂടുതലാളുകൾ യാത്ര ചെയ്തതിന് 277 പേർക്കെതിരെയുമാണ് നടപടിയെടുത്തത്. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക.
രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിനു മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമികരോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്രചെയ്യാൻ പാടില്ല. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്.
മാസ്ക് ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു നിയമലംഘകർക്കെതിെര കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള മന്ത്രിസഭ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവിധ പരിശോധനകളും ഊർജിതമാക്കുമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. കോവിഡ്-19 സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പേട്രാളിങ് നടക്കുന്നുണ്ട്. നിയമലംഘകരെ കണ്ടെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് കുറ്റക്കാരെ പബ്ലിക് േപ്രാസിക്യൂഷന് കൈമാറുകയാണ് പൊലീസ് ചെയ്യുന്നത്.
കോവിഡ്: രണ്ടുമരണം, 227 പുതിയ രോഗികൾ
ദോഹ: ഖത്തറിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. ഇതോടെ ആകെ മരണം 248 ആയി. 227 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 36 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 157 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 3241 ആണ്. തിങ്കളാഴ്ച 10502 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 13,23,172 പേരെ പരിശോധിച്ചപ്പോൾ 1,47,504 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,44,015 പേർക്കാണ് രോഗമുക്തിയുണ്ടായത്. 324 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 44 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 32 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്.

