പ്രവചന മത്സര വിജയികൾക്ക് സമ്മാനദാനം
text_fieldsകൾചറൽ ഫോറം തിരൂർ മണ്ഡലം പ്രവചന മത്സര വിജയികൾ സംഘാടകർക്കൊപ്പം
ദോഹ: ഖത്തർ കൾചറൽ ഫോറം തിരൂർ മണ്ഡലം നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവചന മത്സര വിജയികൾക്ക് സമ്മാനദാനം നൽകി. ദോഹയിൽ നടന്ന പ്രവാസി സംഗമം കൾചറൽ ഫോറം മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് അലവിക്കുട്ടി ഉത്ഘാടനം ചെയ്തു.
പ്രവചന മത്സരത്തിൽ മുഹമ്മദ് മുസ്തഫ, ഹംസ ചെമ്പ്ര, നിയാസ് പി.പി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സദീർ അലി തിരൂർ, ഉമ്മർ സാദിഖ് പച്ചാട്ടിരി, ശാക്കിർ എന്നിവർ സമ്മാനവിതരണം നടത്തി. കൾചറൽ ഫോറം തിരൂർ മണ്ഡലം പ്രസിഡൻറ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാലിക്ക് അടീപ്പാട്ട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

