ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്: ‘ഷോപ് ആൻഡ് വിൻ’ വിജയികൾക്ക് സമ്മാന വിതരണം
text_fieldsഗ്രാൻഡ്മാൾ ഹൈപർമാർക്കറ്റിന്റെ ‘ഷോപ് ആൻഡ് വിൻ’ മെഗാ പ്രമോഷൻ വിജയികൾക്ക് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
ദോഹ: രാജ്യത്തെ പ്രമുഖ ഹൈപർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ‘ഷോപ് ആൻഡ് വിൻ 2023’ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണം ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു.
‘ഷോപ് ആൻഡ് വിൻ’ പ്രമോഷൻ നറുക്കെടുപ്പിലെ എട്ട് ഭാഗ്യശാലികൾക്ക് ഷെവർലെ കാപ്റ്റിവ കാറുകളാണ് വിതരണം ചെയ്തത്. ഈ വർഷം ഏപ്രിൽ ആറിന് തുടങ്ങി ജൂലൈ അഞ്ചുവരെയാണ് പ്രമോഷൻ നീണ്ടു നിന്നത്. ഖത്തർ വാണിജ്യവിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ജൂലൈ മാസം ആറാം തീയതി ആയിരുന്നു ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് ഏഷ്യൻ ടൗണിൽവെച്ച് നറുക്കെടുത്തത്.
ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ വിജയികൾക്കുള്ള സമ്മാനവിതരണം ചെയ്തു. ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, പബ്ലിക്ക് റിലേഷൻ മാനേജർ സിദ്ദീഖ്, മാൾ മാനേജർ നവാബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റിന്റെ പുതിയ മെഗാ പ്രമോഷൻ ആയ ‘ബീറ്റ് ദി ഹീറ്റ്’ വഴി ഉപഭോക്താക്കൾക്ക് വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരങ്ങൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. എട്ടു കാറുകളാണ് ഈ മെഗാ പ്രമോഷൻ വഴി സമ്മാനമായി നൽകുന്നത്. 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന ലക്കി ഡ്രോ കൂപ്പണിലൂടെ ആണ് എട്ട് കാറുകൾ നേടാനുള്ള അവസരം. ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റിന്റെ എല്ലാ ഔട്ട്ലറ്റുകളിലും ഈ ഓഫർ ലഭ്യമാണ്.

