‘സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കരുത്’
text_fieldsദോഹ: സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് വാഹന ഉടമകളെ ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. വാഹന പെർമിറ്റിൽ വ്യക്തമാക്കിയിട്ടുള്ള ആവശ്യങ്ങൾക്ക് പുറമെ, ടാക്സികളായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ആർട്ടിക്കിൾ 5/57 പ്രകാരം മോട്ടോർ വാഹനങ്ങൾ രജിസ്ട്രേഷൻ പെർമിറ്റിൽ പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. രാജ്യത്തുടനീളമുള്ള റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ഗതാഗത പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

