Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ സുരക്ഷ ജീവനക്കാർക്ക്​ തിരിച്ചറിയൽ കാർഡ് വേണം; പരിശീലനവും

text_fields
bookmark_border
സമൂഹത്തിൻെറ സുരക്ഷ പൊതു–സ്വകാര്യ സംയുക്​ത ഉത്തരവാദിത്തം
സ്വകാര്യ സുരക്ഷ ജീവനക്കാർക്ക്​ തിരിച്ചറിയൽ കാർഡ് വേണം; പരിശീലനവും
cancel

ദോഹ: കൃത്യമായ പരിശീലനവും ഐ.ഡി കാർഡുകളും നൽകിയതിന് ശേഷം മാത്രമേ സുരക്ഷ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന് സ്വകാര്യ സുരക്ഷ കമ്പനികൾക്ക് ആഭ്യന്തര മന്ത്രാലയത്തി​െൻറ നിർദേശം. സുരക്ഷ ജീവനക്കാർ നിർബന്ധമായും പരിശീലനം നേടിയിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

സ്വകാര്യ സുരക്ഷ ഗാർഡുകളുടെ ഉത്തരവാദിത്തങ്ങളും മന്ത്രാലയത്തിലെ എസ്​റ്റാബ്ലിഷ്മെൻറ്സ്​ ആൻഡ് മിഷൻസ്​ സുരക്ഷ വകുപ്പി​െൻറ സേവനങ്ങളും സംബന്ധിച്ച് മന്ത്രാലയം നടത്തിയ വെബിനാറിലാണ് മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തി​െൻറ ൈപ്രവറ്റ് സെക്യൂരിറ്റി കമ്പനീസ്​ സെക്​ഷൻ മേധാവി മേജർ ഹമദ് ജാബിർ അൽ ഹെൻസാബ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എസ്​റ്റാബ്ലിഷ്മെൻറ്സ്​ ആൻഡ് മിഷൻസ്​ സെക്യൂരിറ്റി വകുപ്പിൽനിന്നുള്ള ഉദ്യോഗസ്​ഥർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

സാമൂഹിക സുരക്ഷയും സംരക്ഷണവും നിലനിർത്തുന്നതിൽ പൊതുസുരക്ഷക്ക് ശേഷമുള്ള രണ്ടാമത്തെ സുപ്രധാന ഘടകമായാണ് സ്വകാര്യ സുരക്ഷ കമ്പനികളെ പരിഗണിക്കുന്നതെന്ന് മേജർ അൽ ഹെൻസാബ് പറഞ്ഞു. സമൂഹത്തി​െൻറ സുരക്ഷ പൊതു, സ്വകാര്യ സുരക്ഷ വകുപ്പുകളുടെ സംയുക്​ത ഉത്തരവാദിത്തമായാണ് കാണുന്നത്​. ആശുപത്രികൾ, ബാങ്കുകൾ, സ്​കൂളുകൾ, സു​​പ്രധാന ഓഫിസുകൾ എന്നിവിടങ്ങളിലും വമ്പൻ മേളകളിലും കായിക ചാമ്പ്യൻഷിപ്പുകളിലും ടൂർണമെൻറുകളിലും സ്വകാര്യ സുരക്ഷ വകുപ്പ് നിർവഹിക്കുന്ന ഉത്തരവാദിത്തങ്ങൾ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story