Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വകാര്യ സ്കൂൾ...

സ്വകാര്യ സ്കൂൾ പ്രവേശനം: പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

text_fields
bookmark_border
സ്വകാര്യ സ്കൂൾ പ്രവേശനം: പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
cancel
camera_alt

സ്വകാര്യ സ്കൂൾ പ്രവേശനം സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖ പുറത്തിറക്കുന്നു, പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി സംസാരിക്കുന്നു

ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള നിയമങ്ങളും നടപടിക്രമങ്ങളും ഏകീകരിച്ചുകൊണ്ടുള്ള 2026ലെ പുതുക്കിയ മാർഗരേഖ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമിയുടെ സാന്നിധ്യത്തിൽ നടന്ന വാർത്തസമ്മേളനത്തിലാണ് 'രണ്ടാം എഡിഷൻ' ഗൈഡ് പ്രകാശനം ചെയ്തത്.

രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും ബാധകമായ സമഗ്രമായ നിയന്ത്രണ ചട്ടക്കൂടാണ് പുതിയ ഗൈഡ് നൽകുന്നത്. ഇത് രജിസ്ട്രേഷൻ നടപടികളിലെ അവ്യക്തതകൾ നീക്കാൻ സഹായിക്കും. സ്വകാര്യ സ്കൂൾ പ്രവേശനവും ട്രാൻസ്ഫറും കൂടുതൽ സുതാര്യമാക്കുന്നതിലൂടെ എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഓരോ വിദ്യാഭ്യാസ ഘട്ടത്തിലും പ്രവേശനത്തിനുള്ള പ്രായപരിധി പുതിയതായി പുറത്തിറക്കിയ മാർഗരേഖയിൽ നിർവചിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കുന്നതിനായി 'വിദ്യാഭ്യാസ എൻറോൾമെന്റ് പ്ലാറ്റ്ഫോം' മന്ത്രാലയം അവതരിപ്പിച്ചു. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് സമയവും അധ്വാനവും ലാഭിക്കാൻ ഇത് സഹായിക്കും.

എംബസികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പ്രത്യേകതകൾ നിലനിർത്തിക്കൊണ്ടുതന്നെ, രാജ്യത്തെ പൊതുവായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് പുതിയ മാർഗരേഖ ഉറപ്പുവരുത്തുന്നു. ഖത്തറിലെ വിദ്യാഭ്യാസ മേഖല വലിയ മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും, സ്കൂളുകളുടെ മികവും ശേഷിയും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കൃത്യമായ ഡേറ്റ അത്യാവശ്യമാണെന്നും ഡോ. അൽ നുഐമി പറഞ്ഞു. 2001ലെ 25ാം നമ്പർ നിയമപ്രകാരം ഖത്തറിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും വിദ്യാഭ്യാസം ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ്

ദോ​ഹ: ഖ​ത്ത​റി​ലെ സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വു വ​രു​ത്തി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. പ്ര​വാ​സി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ ഇ​ള​വു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സ്കൂ​ൾ അ​ഡ്മി​ഷ​ന്റെ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ലും മാ​റ്റം വ​രു​ത്തി.

വി​ദ്യാ​ഭ്യാ​സ -ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ തീ​രു​മാ​ന പ്ര​കാ​രം ഇ​നി മു​ത​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ഖ​ത്ത​റി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ൾ പ്ര​വേ​ശം അ​നു​വ​ദി​ക്കും. ഇ​വ​രു​ടെ റെ​സി​ഡ​ൻ​സി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ട് മാ​സ​ത്തെ സാ​വ​കാ​ശ​മു​ണ്ടാ​കും. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ത് അ​ടു​ത്ത ര​ണ്ടു മാ​സ​ത്തേ​ക്ക് നീ​ട്ടി ന​ൽ​കാ​നും വ്യ​വ​സ്ഥ​യു​ണ്ട്.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ ഇ​ല്ലാ​തെ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റ്റ​സ്റ്റേ​ഷ​ൻ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ര​ണ്ടു മാ​സ​ത്തെ ഗ്രേ​സ് പി​രി​യ​ഡും അ​നു​വ​ദി​ച്ചു.

ഇ​തോ​ടൊ​പ്പം എ​ല്ലാ ക്ലാ​സു​ക​ളി​ലെ​യും അ​ഡ്മി​ഷ​നു വേ​ണ്ട ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യും പ​രി​ഷ്ക​രി​ച്ചു. ഇ​വ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ ഇ​ള​വാ​ണ് ല​ഭി​ക്കു​ക. ഏ​റ്റ​വും പു​തി​യ അ​ക്കാ​ദ​മി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കും.

പ​ഠ​ന ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രാ​യ​പ​രി​ധി​യും ഉ​യ​ർ​ത്തി.

രാ​ജ്യ​ത്തെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രും അ​ധി​കൃ​ത​രും പ​ങ്കെ​ടു​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള സ​ർ​ക്കു​ല​ർ ല​ഭി​ച്ച ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Private school admissions: New guidelines released
Next Story