ദോഹ: ഗൾഫ് ടൈംസ് പത്രം മാർച്ച് 18 മുതൽ അനിശ്ചിത കാലത്തേക്ക് അച്ചടി നിർത്തി.
അച്ചടി നിർത്തിയെങ്കിലും ഓണ ്‍ലൈനില്‍ പത്രം ലഭ്യമാകും.
കോവിഡ് 19 ന്‍റെ വ്യാപനം തടയുന്നതിനായി ഖത്തറിലെ വ്യവസായ മേഖല ഗതാഗതം പൂർണ്ണമായും നിരോധിച്ചതാണ് അച്ചടി നിർത്താൻ കാരണമെന്ന് ഗൾഫ് പബ്ലിഷിങ് ആൻഡ് പ്രിൻറിംഗ് കമ്പനിയുടെ അധികൃതർ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
അമേരിക്കന്‍ പത്രമായ സ്റ്റാര്‍, ഗള്‍ഫ് ടൈംസിന്‍റെ അറബിക് പതിപ്പായ അല്‍ റായ ദിനപത്രം, ഇവിടെ നിന്നും അച്ചടിച്ചിരുന്ന അല്‍ വത്തന്‍, ഖത്തര്‍ ട്രിബ്യൂണ്‍ എന്നിവയും അനിശ്ചിതകാലത്തേക്ക് അച്ചടി നിർത്തിയിട്ടുണ്ട്.