ഇറാൻ വിദേശകാര്യ മന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
text_fieldsപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറഖ്ചിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറഖ്ചിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയുടെ മുന്നോടിയായി നടന്ന മന്ത്രിതല യോഗത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും അവയെ ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളും ചർച്ചചെയ്തു. ദോഹയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണമുൾപ്പെടെയുള്ള പ്രാദേശിക സംഭവവികാസങ്ങളും വിശകലനം ചെയ്തു. ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇസ്രായേലിന്റെ ആക്രമണത്തിൽ ഖത്തറിനുള്ള ഐക്യദാർഢ്യം ഇറാൻ വിദേശകാര്യ മന്ത്രി ആവർത്തിച്ചു. ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തറിന്റെയും മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

