അൽ നുെഎമിയുടെ വിവാഹത്തിൽ പ്രധാനമന്ത്രി: തെറ്റില്ലെന്ന് സർക്കാർ
text_fieldsദോഹ: ഏപ്രിൽ 11ന് നടന്ന അബ്ദുല്ല അൽ നുഐമിയുടെ വിവാഹ സൽക്കാരത്തിൽ പ്രധാനമന്ത്രിയും ആഭ്യ ന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി പങ്കെടുത്ത സംഭവത്തിൽ ദി ടെലഗ്രാഫ് പത്രത്തിെൻറ ആരോപണങ്ങൾക്ക് വിശദീകരണവുമായി ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ് രംഗത്തെത്തി.
വരനായ അബ്ദുല്ല അൽ നുഐമിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി സൽക്കാരത്തിൽ പങ്കെടു ത്തതെന്നും സർക്കാർ വകുപ്പിലെ സത്യസന്ധനായ ജീവനക്കാരനാണ് അൽ നുഐമിയെന്നും കമ്മ്യൂണിക്കേ ഷൻ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന് 2015ൽ യു എൻ സുരക്ഷാ സമിതി സ്ഥിരീകരിച്ച അബ്ദു റഹ്മാൻ അൽ നുഐമിയുടെ മകനാണ് ഇദ്ദേഹം. വിവാഹത്തിൽ പ്രധാനമന്ത്രി പങ്കെടുത്തത് സംബന്ധിച്ച് ദി ടെലഗ്രാമിൽ വന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് ഓഫീസ് പ്രസ്താവനയിറക്കിയത്. ഒരാളെയും അന്യായമായും ഏകപക്ഷീയമായും തടവിലിടാൻ ഖത്തർ അമീറിന് പോലും അധികാരമില്ല. കുറ്റക്കാരനെന്ന് കൃത്യമായി കണ്ടെത്തുന്നത് വരെ രാജ്യത്ത് എല്ലാവരും ഒരുപോലെയാണെന്നും ഓഫീസ് വ്യ ക്തമാക്കി.
നേരത്തെ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന ആരോപണം വന്നതിനെ തുടർന്ന് അബ്ദു റഹ്മാൻ അൽ നുഐമിയുടെ മുഴുവൻ സ്വത്തുക്കളും ഖത്തർ കണ്ടുകെട്ടി മരവിപ്പിച്ചിരുന്നു. എന്നാൽ മതിയായ തെളിവുകളുടെ അഭാവത്താൽ കുറ്റവിമുക്തനായെങ്കിലും സമ്പത്ത് ഇപ്പോഴും മരവിപ്പിച്ച നിലയിൽ തന്നെയാണ്. കൂടാതെ യാത്രാവിലക്കും അൽ നുഐമിക്കുണ്ട്. 2017ൽ എട്ട് മാസത്തോളം അമേരിക്കയിൽ തടവിൽ കഴിഞ്ഞ നുഐമിയെ 2017ൽ ജൂലൈയിൽ ഖത്തറും അമേരിക്കയും തമ്മിലുള്ള ധാരണാപത്രം പ്രകാരം ഖത്തറിന് കൈമാറുകയും ഈ വർഷം മാർച്ചിൽ മോചിതനാകുകയും ചെയ്തു. അതേസമയം, അദ്ദേഹത്തിനെതിരെ ഖ ത്തരി േപ്രാസിക്യൂട്ടർമാർ പുതിയ കേസ് ചാർജ്ജ് ചെയ്യാനിരിക്കുകയാണ്. പ്രധാനമന്ത്രിയോടൊപ്പം ഹമാസ് മുൻ രാഷ്ട്രീയകാര്യ വിഭാഗം മേധാവി ഖാലിദ് മിഷ്അലും അബ്ദുല്ല അൽ നുഐമിയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഐക്യാരാഷ്ട്രസഭയുടെയോ ഖത്തറിെൻറയോ അമേരിക്കയു ടെയോ ബ്രിട്ടെൻറയോ ഭീകരവാദികളുടെ പട്ടികയിലോ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നവ രുടെ പട്ടികയിലോ ഇടം പിടിക്കാത്ത വ്യക്തിയാണ് ഖാലിദ് മിഷ്അലെന്ന് ഗവൺമെൻറ് ഓഫീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
